അയർലണ്ടിൽ മോർട്ട്ഗേജ് അപേക്ഷകൾ പൂർണ്ണമായും ഓൺലൈൻ ആക്കാൻ PTSB; CreditLogic-ന്റെ സഹായവും ലഭിക്കും

മോര്‍ട്ട്‌ഗേജ് അപേക്ഷകള്‍ പൂര്‍ണ്ണമായും ഡിജിറ്റല്‍ ആക്കുന്നതിന് CreditLogic കമ്പനിയുമായി ചേര്‍ന്ന് Permanent TSB Bank പുതിയ സംവിധാനം രൂപപ്പെടുത്തുന്നു. CreditLogic നല്‍കുന്ന സാങ്കേതികവിദ്യ ഉപയോഗിച്ച് മോര്‍ട്ട്‌ഗേജ് അപേക്ഷകള്‍ സമര്‍പ്പിക്കുന്നത് പൂര്‍ണ്ണമായും ഓണ്‍ലൈന്‍ വഴിയാക്കാനാണ് Permanent TSB-യുടെ നീക്കം. ഈ വര്‍ഷം തന്നെ സാങ്കേതികവിദ്യ നിലവില്‍ വരുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്.

ഡിജിറ്റല്‍ രംഗത്ത് തങ്ങള്‍ നിലവില്‍ കൂടുതലായി നടത്തിവരുന്ന നിക്ഷേപങ്ങളുടെ ഭാഗമായാണ് അപേക്ഷകള്‍ ഓണ്‍ലൈനാക്കാനുള്ള പദ്ധതിയെന്ന് Permanent TSB സാങ്കേതികവിഭാഗം തലവന്‍ Tom Hayes പറഞ്ഞു. നേരത്തെ ഓണ്‍ലൈന്‍ വഴി കറന്റ് അക്കൗണ്ട് ആരംഭിക്കാനുള്ള സൗകര്യം ബാങ്ക് ഒരുക്കിയിരുന്നു.

ധനകാര്യ രംഗത്ത് ഡിജിറ്റല്‍ സാങ്കേതിക സഹായം നല്‍കുന്ന ഐറിഷ് കമ്പനിയാണ് CreditLogic. മേഖലയില്‍ താരതമ്യേന പുതുമുഖമായ കമ്പനിക്ക് PTSB-മായി ചേര്‍ന്നുള്ള പദ്ധതി ഏറെ ഗുണം ചെയ്യുമെന്നാണ് കമ്പനി അധികൃതരുടെ പ്രതീക്ഷ.

Share this news

Leave a Reply

%d bloggers like this: