അയർലണ്ടിൽ മേളയ്‌ക്കിടെ റൈഡ് പൊട്ടി വീണു; കുട്ടികൾക്ക് പരിക്ക്

Co Antrim-ല്‍ മേളയ്ക്കിടെ റൈഡ് പൊട്ടി വീണ് കുട്ടികള്‍ക്ക് പരിക്ക്. Carrickfergus Harbour-ലെ Planet Fun മേളയ്ക്കിടെ ശനിയാഴ്ച വൈകിട്ട് 6 മണിയോടെയായിരുന്നു സംഭവം.

റൈഡില്‍ സഞ്ചരിക്കുകയായിരുന്ന കുട്ടികള്‍ റൈഡ് പൊട്ടി താഴെ വീഴുകയായിരുന്നു. കുട്ടികളില്‍ പലര്‍ക്കും കാലിന് പരിക്കേറ്റെങ്കിലും മിക്കവര്‍ക്കും ആശുപത്രി ചികിത്സ വേണ്ടിവന്നില്ല. സാരമായി പരിക്കേറ്റ മൂന്ന് കുട്ടികളെ Royal Belfast Hospital for Sick Children-ലും, ഒരു കുട്ടിയെ Antrim Area Hospital-ലും പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല എന്നാണ് വിവരം.

അപകടം ഉണ്ടായയുടന്‍ നാല് അടിയന്തര രക്ഷാസംഘങ്ങള്‍ പ്രദേശത്തെത്തിയിരുന്നു. സംഭവത്തെത്തുടര്‍ന്ന് മേള താല്‍ക്കാലികമായി നിര്‍ത്തിവച്ചതായും, റൈഡില്‍ ടിക്കറ്റെടുത്തവര്‍ക്ക് പണം തിരികെ നല്‍കുമെന്നും Planet Fun സംഘാടകര്‍ അറിയിച്ചു. എന്താണ് സംഭവിച്ചത് എന്ന് Health and Safety Executive (HSE), Mid and East Antrim Borough Council എന്നിവ വിശദമായ അന്വേഷണം നടത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് പ്രദേശത്ത് മേള ആരംഭിച്ചത്.

Share this news

Leave a Reply

%d bloggers like this: