അയർലണ്ടിൽ 16, 17 പ്രായക്കാർക്കുള്ള വാക്സിൻ രജിസ്‌ട്രേഷൻ ഇന്നുമുതൽ

അയര്‍ലണ്ടില്‍ 16, 17 പ്രായക്കാര്‍ക്കുള്ള കോവിഡ് പ്രതിരോധ വാക്‌സിന്‍ രജിസ്‌ട്രേഷന്‍ ഇന്ന് (ജൂലൈ 27) ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി Stephen Donnelly. mRNA സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മ്മിച്ച വാക്‌സിനുകള്‍ ഈ പ്രായക്കാരില്‍ കുത്തിവെയ്ക്കാന്‍ സുരക്ഷിതമാണെന്ന് ആരോഗ്യവിദഗ്ദ്ധര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. രജിസ്‌ട്രേഷനായി vaccine.hse.ie എന്ന വെബ്‌സൈറ്റോ, ഹെല്‍പ്പ്‌ലൈന്‍ നമ്പറായ 1850 24 1850 ഉപയോഗിക്കുകയോ ചെയ്യാം. കഴിയുന്നത്രയും പേര്‍ക്ക്, എത്രയും വേഗം വാക്‌സിന്‍ നല്‍കുകയാണ് സര്‍ക്കാരിന്റ മുന്നിലുള്ള ലക്ഷ്യമെന്ന് ട്വീറ്റ് പങ്കുവച്ചുകൊണ്ട് മന്ത്രി വ്യക്തമാക്കി.

Share this news

Leave a Reply

%d bloggers like this: