ടോക്കിയോയിൽ തുഴയെറിഞ്ഞ് വീണ്ടും മെഡൽ നേട്ടവുമായി അയർലണ്ട്; ഇത്തവണ പുരുഷ ടീമിന് സ്വർണ്ണം

വനിതാ തുഴച്ചില്‍ സംഘം വെങ്കലം നേടിയതിന് പിന്നാലെ അയര്‍ലണ്ടിന്റെ രണ്ടംഗ പുരുഷ തുഴച്ചില്‍ ടീമിന് ടോക്കിയോ ഒളിംപിക്‌സില്‍ സ്വര്‍ണ്ണനേട്ടം. പുരുഷന്മാരുടെ ലൈറ്റ് വെയ്റ്റ് ഡബിള്‍ സ്‌കള്‍സിലാണ് ചരിത്രത്തിലാദ്യമായി Paul O’Donovam, Fintan McCarthy എന്നിവരുടെ ഐറിഷ് ടീം സ്വര്‍ണ്ണം നേടിയത്. 6:06.43 മിനിറ്റില്‍ ലക്ഷ്യം പൂര്‍ത്തീകരിച്ചാണ് ഇവര്‍ ഒന്നാം സ്ഥാനം നേടിയത്. ഫൈനലില്‍ ജര്‍മ്മനി രണ്ടാം സ്ഥാനവും, ഇറ്റലി മൂന്നാം സ്ഥാനവും നേടി.

Sea Forest Waterway-യില്‍ നടന്ന മത്സരത്തില്‍ പ്രതികൂലമായി കാറ്റിനെതിരെ, തന്ത്രപരമായും, സാങ്കേതിക മികവ് പുറത്തെടുത്തും തുഴഞ്ഞാണ് അയര്‍ലണ്ട് ടീം സ്വര്‍ണ്ണത്തില്‍ മുത്തമിട്ടത്. നേരത്തെ യൂറോപ്യന്‍ ചാംപ്യന്‍ഷിപ്പ്, Lucerne-ല്‍ നടന്ന വേള്‍ഡ് കപ്പ് regatta എന്നിവയിലും ഇതേ ടീം സ്വര്‍ണ്ണം നേടിയിരുന്നു.

കഴിഞ്ഞ റിയോ ഒളിംപിസ്‌കില്‍ വെള്ളി നേടിയ ടീം അംഗമാണ് O’Donovan. ഒളിംപ്ക്‌സില്‍ ഒരു സ്വര്‍ണ്ണവും, വെങ്കലവും നേടി നിലവില്‍ 27-ആം സ്ഥാനത്താണ് അയര്‍ലണ്ട്.

Share this news

Leave a Reply

%d bloggers like this: