‘അയർലണ്ടും ലോകവും നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്ന് കാലാവസ്ഥാ വ്യതിയാനം; കാട്ടുതീയും പ്രളയവും തുടർക്കഥയാകുന്നു’: വൈസ് അഡ്മിറൽ Mark Mellett

അയര്‍ലണ്ട് നിലവില്‍ നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്ന് കാലാവസ്ഥാ വ്യതിയാനമാണെന്ന് പ്രതിരോധസേനാ ഉദ്യോഗസ്ഥ മേധാവി വൈസ് അഡ്മിറല്‍ Mark Mellett. ലോകമാകമാനം കാലാവസ്ഥാവ്യതിയാനം പ്രതിസന്ധി സൃഷ്ടിക്കാനാരംഭിച്ചിരിക്കുന്നുവെന്നും ഐറിഷ് സേനയുടെ മുന്‍ മേധാവിയും, പരിസ്ഥിതി-ആവാസവ്യവസ്ഥ എന്നീ വിഷയങ്ങളില്‍ ഗവേഷണബിരുദവുമുള്ള Mellett പറയുന്നു.

രാജ്യത്ത് കാലാവസ്ഥാവ്യതിയാനവുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്‌നങ്ങള്‍ തുടര്‍ക്കഥയായിരിക്കുകയാണെന്നും, പ്രതിരോധസേന പലപ്പോഴും പ്രശ്‌നത്തിലിടപെടേണ്ടി വരാറുണ്ടെന്നും അദ്ദേഹം പറയുന്നു. ഏപ്രില്‍ മാസത്തില്‍ Killarney National Park-ലുണ്ടായ കാട്ടുതീ ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞയാഴ്ച Howth-ലുണ്ടായ തീപിടിത്തതിലും പ്രതിരോധസേനയുടെ ഹെലികോപ്റ്ററുകള്‍ വെള്ളവുമായി രക്ഷയ്‌ക്കെത്തി. ജര്‍മ്മനിയിലും, യു.കെയിലും ഉണ്ടായ പ്രളയങ്ങളും കാലാവസ്ഥാവ്യതിയാനത്തിന്റെ ഫലങ്ങളാണെന്ന് അദ്ദേഹം സൂചിപ്പിക്കുന്നു.

രാജ്യത്തെ പ്രതിരോധസേനാ വിഭാഗം ഇത്തരം സംഭവങ്ങളെ നേരിടാന്‍ തയ്യാറായാണ് ഇരിക്കുന്നതെന്ന് വൈസ് അഡ്മിറല്‍ Mellett പറയുന്നു. രാജ്യത്തിന് സുരക്ഷയൊരുക്കുന്നതിനൊപ്പം, ഇത്തരം സംഭവങ്ങളില്‍ നിന്നുകൂടി ജനങ്ങളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം സേനയ്ക്കുണ്ട്. ആഫ്രിക്കയിലെ മാലി അടക്കമുള്ള രാജ്യങ്ങളില്‍ തീവ്രവാദികള്‍ക്കെതിരെ പോരാടാനും ഐറിഷ് സേനയുടെ സാന്നിദ്ധ്യമുണ്ട്. ഇത്തരം രാജ്യങ്ങളിലെ ആഭ്യന്തരപ്രശ്‌നങ്ങള്‍ ധാരാളം അഭയാര്‍ത്ഥികളെ സൃഷ്ടിക്കുന്നതായും, അത് EU രാജ്യങ്ങളിലടക്കം അസന്തുലിതാവസ്ഥയ്ക്ക് കാരണമാകുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

അയര്‍ലണ്ട് പോലുള്ള രാജ്യങ്ങള്‍ കാലാവസ്ഥാവ്യതിയാനത്തെ പ്രതിരോധിക്കാനായി കൃത്യമായി കര്‍മ്മപദ്ധതികള്‍ ആവിഷ്‌കരിക്കേണ്ടതുണ്ടെന്നും Mellett അഭിപ്രായപ്പെടുന്നു. ആഗോളതാപനം ലോകമെങ്ങും പ്രകൃതിക്ഷോഭങ്ങള്‍ക്ക് കാരണമാകുന്നതായുള്ള യുഎന്‍ IPCC റിപ്പോര്‍ട്ടും നമുക്ക് മുമ്പിലുണ്ട്. 2030-2052 കാലഘട്ടത്തിനിടെ ആഗോളതാപനം 1.5 ഡിഗ്രി സെല്‍ഷ്യസ് വര്‍ദ്ധിക്കുമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. അന്തരീക്ഷതാപനില മാത്രമല്ല, കാലാവസ്ഥാവ്യതിനായനം കാരണം കനത്ത മഴ, മഞ്ഞുവീഴ്ച, കടലിലെ ജലനിരപ്പ് ഉയരുക എന്നിങ്ങനെ പ്രവചനാതീതമായ പല കാര്യങ്ങളും സംഭവിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

പ്രതിരോധസേനാ ഉദ്യോഗസ്ഥ മേധാവി പദവിയില്‍ നിന്നും രണ്ട് മാസത്തിനകം വിരമിക്കാനിരിക്കുകയാണ് വൈസ് അ്ഡ്മിറല്‍ Mark Mellett.

കടപ്പാട്: theJournal.ie

Share this news

Leave a Reply

%d bloggers like this: