കോർക്കിൽ നിയന്ത്രണം വിട്ട ബസ് ഇടിച്ച് വൈദികൻ മരിച്ചു; അപകടത്തിൽ ഡ്രൈവർക്കും ജീവൻ നഷ്ടപ്പെട്ടു

കോര്‍ക്ക് കൗണ്ടിയില്‍ നിയന്ത്രണം വിട്ട ബസ് ഇടിച്ച് വൈദികന്‍ മരിച്ചു. Monkstown-ലെ Strand Road-ല്‍ ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം. നിയന്ത്രണം വിട്ട ബസ്, റോഡില്‍ നില്‍ക്കുകയായിരുന്ന Fr Con Cronin-നെ ഇടിച്ച ശേഷം സമീപത്ത് പാര്‍ക്ക് ചെയ്ത കാറുകളിലേയ്ക്ക് ഇടിച്ചുകയറി. അപകടത്തില്‍ ബസ് ഡ്രൈവറും മരിച്ചു.

അതേസമയം ബസ് ഡ്രൈവര്‍ക്ക് പെട്ടെന്ന് എന്തെങ്കിലും ശാരീരിക അസ്വസ്ഥത തോന്നിയതുകൊണ്ടാണോ ബസിന്റെ നിയന്ത്രണം വിട്ടതെന്ന് ഗാര്‍ഡ അന്വേഷിക്കുന്നുണ്ട്. Bus Eireann-ഉം സംഭവത്തില്‍ അന്വേഷണം നടത്തും. അപകടത്തില്‍ വേറെ ആര്‍ക്കും പരിക്കുകളില്ല.

വെസ്റ്റ് കോര്‍ക്ക് സ്വദേശിയായ Fr Cronin 2019-ല്‍ സഭയില്‍ 40 വര്‍ഷം പൂര്‍ത്തിയാക്കിയിരുന്നു. 1979-ല്‍ വൈദികപ്പട്ടം ലഭിച്ച ശേഷം Kiltegan Fathers Missions-ന് വേണ്ടിയും, നൈജീരിയ, സ്‌കോട്‌ലണ്ട്, എന്നിവിടങ്ങളിലും പ്രവര്‍ത്തിച്ച ശേഷം 2004-ലാണ് കോര്‍ക്കില്‍ മടങ്ങിയെത്തിയത്.

Diocese of Cork and Ross Bishop Fintan Gavin, Fr Cronin-ന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി. അപകടത്തില്‍ മരിച്ച ബസ് ഡ്രൈവറുടെ കുടുംബത്തിനും അദ്ദേഹം പ്രാര്‍ത്ഥനകള്‍ നേര്‍ന്നു.

Share this news

Leave a Reply

%d bloggers like this: