അയർലണ്ടിൽ വമ്പൻ തൊഴിലവസരം; 1,000 പേർക്ക് ഹോം കെയറർ തസ്തികയിൽ ജോലി പ്രഖ്യാപിച്ച് Home Instead

അയര്‍ലണ്ടില്‍ പുതുതായി 1,000 പേര്‍ക്ക് ജോലി നല്‍കുമെന്ന് ഹോം കെയര്‍ സര്‍വീസ് സ്ഥാപനമായ Home Instead. നിലവിലുള്ള 4,000 പരിചരണക്കാര്‍ക്ക് പുറമെ 1,000 പേരെ കൂടി പ്രത്യേകപരിഗണന ആവശ്യമുള്ളവരുടെ പരിചരണത്തിനായി ഹോം കെയറര്‍ തസ്തികയില്‍ ജോലിക്കെടുക്കാന്‍ തീരുമാനിച്ചതായാണ് Home Instead പ്രഖ്യാപിച്ചിരിക്കുന്നത്. പ്രഖ്യാപനത്തെ പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍ സ്വാഗതം ചെയ്തു.

ഡബ്ലിന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന Home Instead നിലവില്‍ രാജ്യത്തെ 7,000-ഓളം പേര്‍ക്ക് വൈദ്യസഹായമല്ലാത്ത പരിചരണങ്ങള്‍ വീട്ടില്‍ ചെന്ന് നല്‍കിവരുന്നുണ്ട്. 2050-ഓടെ 65 വയസിന് മേല്‍ പ്രായമുള്ളവരുടെ എണ്ണം ആഗോളമായി ഇരട്ടിയോളം വര്‍ദ്ധിക്കുമെന്ന കണക്കിന്റെ കൂടി പശ്ചാത്തലത്തിലാണ് കമ്പനിയുടെ പുതിയ തീരുമാനം. അയര്‍ലണ്ടില്‍ 2040-ഓടെ 65 പിന്നിട്ട 14 ലക്ഷത്തോളം പേര്‍ ഉണ്ടാകുമെന്നാണ് കണക്ക്. ഒപ്പം 80 വയസ് പിന്നിട്ടവരുടെ എണ്ണവും വര്‍ദ്ധിക്കും. ഇതെല്ലാം ഈ മേഖലയില്‍ കൂടുതല്‍ സേവനം ആവശ്യമായി വരുമെന്നാണ് കാണിക്കുന്നത്.

ജനങ്ങളുടെ ആയുര്‍ദൈര്‍ഘ്യം വര്‍ദ്ധിക്കുന്നു എന്നത് അവര്‍ക്ക് കൂടുതല്‍ മികച്ച ജീവിത സൗകര്യങ്ങളും, പരിചരണവും ആവശ്യമായി വരാന്‍ കാരണമാകുമെന്ന് Home Instead chief operating officer Shane Jennings പറഞ്ഞു. രാജ്യത്ത് നിലവില്‍ 25 ഓഫിസുകളാണ് കമ്പനിക്ക് ഉള്ളത്.

വയോധികര്‍ക്ക് ക്ഷമയോടെയും, സഹാനുഭൂതിയോടെയുമുള്ള പരിചരണം സ്വന്തം വീടുകളില്‍ ചെന്ന് ചെയ്തു നല്‍കുക എന്നത് സര്‍ക്കാരിന്റെ ലക്ഷ്യമാണെന്ന് പറഞ്ഞ പ്രധാനമന്ത്രി മാര്‍ട്ടിന്‍, ആരോഗ്യപരിചരണം നടത്തുന്നവരുടെ സേവനം എത്രത്തോളം വിലമതിക്കുന്നതാണെന്ന് കോവിഡ് നമ്മെ മനസിലാക്കിത്തന്നുവെന്നും കൂട്ടിച്ചേര്‍ത്തു. പ്രായമായവരുടെ എണ്ണം കൂടുന്നത് അയര്‍ലണ്ട് അടക്കമുള്ള രാജ്യങ്ങള്‍ ഭാവിയില്‍ നേരിടാന്‍ പോകുന്ന ഒരു വെല്ലുവിളിയാണ്. അതിനാല്‍ത്തന്നെ ഹോം കെയര്‍ സൗകര്യം വലിയരീതിയില്‍ ഗുണം ചെയ്യും. പ്രായമായവരില്‍ മിക്കവരും സ്വാതന്ത്ര്യത്തോടെ സ്വന്തം വീടുകളില്‍ തന്നെ കഴിയാന്‍ ഇഷ്ടപ്പെടുന്നവരാണെന്ന കാര്യവുംഅദ്ദേഹം ഓര്‍മ്മിപ്പിച്ചു.

രാജ്യത്തെ നഗര-ഉള്‍നാടന്‍ പ്രദേശങ്ങളില്‍ ഇവര്‍ക്ക് ഹോം കെയറര്‍മാര്‍ക്ക് ജോലി ചെയ്യേണ്ടതായി വരും.

Share this news

Leave a Reply

%d bloggers like this: