ഐറിഷ് ക്രിമിനൽ സംഘത്തലവൻ Gerry ‘The Monk’ Hutch സ്‌പെയിനിൽ അറസ്റ്റിൽ

അയര്‍ലണ്ടിലെ Hutch ക്രിമിനല്‍ സംഘത്തലവനായ Gerry ‘The Monk’ Hutch-നെ സ്പാനിഷ് പൊലീസ് അറസ്റ്റ് ചെയ്തു. ഡബ്ലിനിലെ റീജന്‍സി ഹോട്ടലില്‍ 2016 ഫെബ്രുവരി 5-ന് നടന്ന വെടിവെപ്പുമായി ബന്ധപ്പെട്ട് European Arrest Warrant (EAW) പ്രകാരമായിരുന്നു അറസ്റ്റ് എന്നാണ് റിപ്പോര്‍ട്ട്.

Hutch ഗ്യാങ്ങിന്റെ എതിരാളികളായ Kinahan ക്രിമിനല്‍ സംഘത്തിലെ Daniel Kinahan-നെ വധിക്കാനായിരുന്നു വെടിവച്ചതെങ്കിലും സംഘവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന David Byrne ആയിരുന്നു റീജന്‍സിയില്‍ കൊല്ലപ്പെട്ടത്. വെടിവെപ്പിന് പദ്ധതിയിട്ടതിന്റെ പേരിലാണ് Gerry Hutch-നെ സ്‌പെയിനിലെ Costa del Sol പ്രദേശത്ത് നിന്നും കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.

Gerry Hutch-ന്റെ മരുമകനായ Gary-യെ, Kinhan സംഘം കൊലപ്പെടുത്തിയതിന് പ്രതികാരമായായിരുന്നു വെടിവെപ്പ് എന്നാണ് ഗാര്‍ഡ വിശ്വസിക്കുന്നത്. 58-കാരനായ Gerry Hutch ആയിരുന്നു ഇത് പ്ലാന്‍ ചെയ്തത്. 2015 സെപ്റ്റംബറില്‍ സ്‌പെയിനില്‍ വച്ചായിരുന്ന Gary വെടിയേറ്റ് കൊല്ലപ്പെട്ടത്. ഇരു ഗ്യാങ്ങുകളും തമ്മിലുള്ള പക കാലങ്ങളായി തുടരുന്നതാണ്.

അതേസമയം സ്‌പെയിനില്‍ വച്ചാണ് അറസ്റ്റ് ചെയ്യപ്പെട്ടതെന്നതിനാല്‍ ഇപ്പോള്‍ ഇക്കാര്യത്തില്‍ ഒന്നും പറയാനില്ലെന്നും, അത് സ്പാനിഷ് അധികൃതരുടെ പരിധിയിലാണെന്നും ഗാര്‍ഡ പ്രതികരിച്ചു. അയര്‍ലണ്ടിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ രണ്ട് സായുധ മോഷണങ്ങളിലെ പ്രധാനപ്രതിയെന്ന് സംശയിക്കപ്പെടുന്നയാളാണ് Gerry Hutch.

Share this news

Leave a Reply

%d bloggers like this: