ജനഹൃദയങ്ങൾ കീഴടക്കി അയർലണ്ട് ഇൽ നിന്നും അത്തം പത്തോണം!

ഈ ഓണകാലത്തു അയർലണ്ട് ൽ നിന്നും പുറത്തിറങ്ങിയ “അത്തം പത്തോണം” എന്ന അതിമനോഹരമായ ഓണപ്പാട്ട് ഓൺലൈൻ മാധ്യമങ്ങളിൽ തരംഗമാവുകയാണ്.

വെറും 5 ദിവസങ്ങൾ കൊണ്ട് ഫേസ്ബുക്കിൽ രണ്ടുലക്ഷതിലധികം പ്രേക്ഷകരാണ് ഈ ഗാനം കണ്ടുകഴിഞ്ഞിരിക്കുന്നത്.

അയർലണ്ട് മലയാളികൾക്ക് സുപരിചിതനായ ആദിൽ അൻസാർ എന്ന 12 വയസ്സുകാരൻ ആണ് ഈ മനോഹരഗാനം ആലപിച്ചിരിക്കുന്നത്. ശ്രീ. അജു കഴക്കൂട്ടത്തിന്റെ ഹൃദയസ്പർശിയായ വരികൾക്ക് സംഗീതം പകർന്നിരിക്കുന്നത് പ്രമുഖ സംഗീത സംവിധായകൻ ശ്രീ. പവിത്രൻ ആമച്ചൽ ആണ്.

ആദിലും കൊച്ചുകൂട്ടുകാരും ചേർന്നഭിനയിച്ചിരിക്കുന്ന ഈ ആൽബം പൂർണമായും അയർലണ്ടിലാണ് ചിത്രീകരിച്ചിരിക്കുന്നത്.

അയർലണ്ട് ന്റെ ഗ്രാമഭംഗി ഒട്ടിച്ചു ചോരാതെ ക്യാമെറയിൽ പകർത്തിയത് വിക്കഡ്‌ വിഷ്വൽസിലെ ആൽബിൻ ജേക്കബും എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് കിരൺ വിജയും ആണ്. ബ്രൈറ്റ് എഎംജെ എന്റർടൈൻമെൻസിന്റെ ബാനറിൽ പുറത്തിറങ്ങിയ ഈ ഗാനം ലോകമെമ്പാടുമുള്ള സംഗീത ആസ്വാദകരുടെ മനസ്സിൽ ഇടംനേടിയിരിക്കുകയാണ്.

https://fb.watch/7txNMAfKm8

Share this news

Leave a Reply

%d bloggers like this: