അയർലണ്ടിലെത്തുന്ന ഇന്ത്യക്കാർക്ക് ഇനി ഹോട്ടൽ ക്വാറന്റൈൻ ആവശ്യമില്ല; ഇന്ത്യയടക്കം 23 രാജ്യങ്ങളെ പട്ടികയിൽ നിന്ന് ഒഴിവാക്കി

ഇന്ത്യയടക്കമുള്ള 23 രാജ്യങ്ങളെ നിര്‍ബന്ധിത ഹോട്ടല്‍ ക്വാറന്റൈന്‍ പട്ടികയില്‍ നിന്നും ഒഴിവാക്കി അയര്‍ലണ്ട്. ഇന്ത്യക്ക് പുറമെ റഷ്യ, സൗത്ത് ആഫ്രിക്ക എന്നീ രാജ്യങ്ങളിലും പട്ടികയില്‍ നിന്നും ഒഴിവാക്കപ്പെട്ടിട്ടുണ്ട്. അതേസമയം ഇക്വഡോറിനെ പട്ടികയിലേയ്ക്ക് ചേര്‍ത്തതായും ആരോഗ്യമന്ത്രി Stephen Donnelly പറഞ്ഞു.

മെയ് 4 മുതലാണ് ഇന്ത്യയെ അയര്‍ലണ്ട് ഹോട്ടല്‍ ക്വാറന്റൈന്‍ പട്ടികയിലേയ്ക്ക് ചേര്‍ത്തത്. ഇന്ത്യയില്‍ നിന്നും അയര്‍ലണ്ടിലെത്തുന്ന എല്ലാ യാത്രക്കാരും 14 ദിവസത്തെ നിര്‍ബന്ധിത ഹോട്ടല്‍ ക്വാറന്റൈനില്‍ കഴിഞ്ഞതിനു ശേഷം മാത്രമേ രാജ്യത്ത് തുടര്‍യാത്രകളും, സന്ദര്‍ശനങ്ങളും നടത്താവൂ എന്നായിരുന്നു നിയന്ത്രണം. നെഗറ്റീവ് PCR ടെസ്റ്റ് റിസല്‍ട്ടും കൈയില്‍ കരുതേണ്ടതുണ്ടായിരുന്നു. ഇന്ത്യയില്‍ ഡെല്‍റ്റ വകഭേദം കാരണമുള്ള കോവിഡ് കേസുകള്‍ കൂടിയതായിരുന്നു നടപടിക്ക് കാരണം. മലയാളികളടക്കമുള്ള ഒട്ടേറെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് ഇത് തിരിച്ചടിയായിരുന്നു.

ബംഗ്ലാദേശ്, ബോട്‌സ്വാന, ക്യൂബ, കോംഗോ റിപ്പബ്ലിക്, എസ്വാത്തിനി, ഫിജി, ജോര്‍ജ്ജിയ, കസാഖ്‌സ്ഥാന്‍, മലേഷ്യ, മൊസാംബിക്, മ്യാന്മര്‍, നമീബിയ, പാക്കിസ്ഥാന്‍, പരാഗ്വേ, സൂരിനാം, ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ, ട്യുണീഷ്യ, ഉഗാണ്ട, യുറഗ്വായ്, സിംബാബ്വേ എന്നീ രാജ്യങ്ങളെയും ക്വാറന്റൈന്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. യു.കെ നേരത്തെ തന്നെ ഇന്ത്യയ്ക്ക് ഹോട്ടല്‍ ക്വാറന്റൈനില്‍ ഇളവ് നല്‍കിയിരുന്നു.

Share this news

Leave a Reply

%d bloggers like this: