ഇന്ത്യയുൾപ്പടെ 23 രാജ്യങ്ങളെ നിർബന്ധിത ഹോട്ടൽ ക്വാറന്റൈൻ പട്ടികയിൽ നിന്ന് ഒഴിവാക്കി അയർലണ്ട്

ഇന്ത്യയുൾപ്പടെ 23 രാജ്യങ്ങളെ നിർബന്ധിത ഹോട്ടൽ ക്വാറന്റൈൻ പട്ടികയിൽ നിന്ന് ഒഴിവാക്കി അയർലൻഡ്.

മലയാളികൾക്ക് വളരെ അധികം ആശ്വാസം നൽകുന്ന വാർത്ത പ്രഖ്യാപിച്ചു ആരോഗ്യ മന്ത്രി stephen donnelly . ഏകദേശം 4 മാസം നീണ്ട കാത്തിരിപ്പിന് ശേഷം ഇന്ത്യയുൾപ്പടെ 23 രാജ്യങ്ങളെ നിർബന്ധിത ഹോട്ടൽ ക്വാറന്റൈൻ പട്ടികയിൽ നിന്ന് ഒഴിവാക്കി അയർലൻഡ്.

ബംഗ്ലാദേശ്, ബോട്സ്വാന, ക്യൂബ, ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ, ഈശ്വതിനി, ഫിജി, ജോർജിയ, കസാക്കിസ്ഥാൻ, മലേഷ്യ, മൊസാംബിക്ക്, മ്യാൻമർ, നമീബിയ, പാകിസ്ഥാൻ, പരാഗ്വേ എന്നിവയ്‌ക്കൊപ്പം ഇന്ത്യ, റഷ്യ, ദക്ഷിണാഫ്രിക്ക , ട്രിനിഡാഡ് ആൻഡ് ടൊബാഗോ, ടുണീഷ്യ, ഉഗാണ്ട, ഉറുഗ്വേ, സിംബാബ്‌വെ എന്നീ രാജ്യങ്ങളെ പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

അതേസമയം. ഇക്വഡോറിനെ നിർബന്ധിത ഹോട്ടൽ ക്വാറന്റൈൻ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: