Longford-ലെ നഴ്‌സിങ് ഹോമിൽ മുഴുവനായും വാക്സിനേറ്റ് ചെയ്യപ്പെട്ട 15-ഓളം പേർക്ക് കോവിഡ്; സ്ഥാപനം അടച്ചു

Longford-ലെ Laurel Lodge Nursing Home-ല്‍ അന്തേവാസികളും, ജീവനക്കാരുമടക്കം 15-ഓളം പേര്‍ക്ക് കോവിഡ് ബാധ കണ്ടെത്തിയതിനെത്തുടര്‍ന്ന് സ്ഥാപനം അടച്ചു. സ്വകാര്യ ഉടമസ്ഥതയിലാണ് ഈ നഴ്‌സിങ് ഹോം.

അതേസമയം രോഗം ബാധിച്ച എല്ലാവരും മുഴുനായും വാക്‌സിനേറ്റ് ചെയ്യപ്പെട്ടവരായിരുന്നുവെന്ന് നഴ്‌സിങ് ഹോം വക്താവ് പറഞ്ഞു. ഒരാഴ്ചയ്ക്കിടെയാണ് ഇത്രയും പേരില്‍ രോഗബാധ കണ്ടെത്തിയത്. ജീവനക്കാരില്‍ കുറഞ്ഞത് മൂന്ന് പേര്‍ക്കെങ്കിലും രോഗം ബാധിച്ചു. ഇവര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്.

രോഗം ബാധിച്ച അന്തേവാസികളും ഐസൊലേഷനിലാണ്.

അതേസമയം രോഗബാധ തടയാന്‍ വേണ്ട എല്ലാ മുന്‍കരുതലുകളും നഴ്‌സിങ് ഹോം അധികൃതര്‍ എടുത്തിരുന്നുവെന്ന് Fianna Fail-ന്റെ Longford-Westmeath TD Joe Flaherty പറഞ്ഞു. സംഭവത്തില്‍ അദ്ദേഹം ആശങ്കയും, നിരാശയും രേഖപ്പെടുത്തി.

രാജ്യത്ത് ഈ മാസം 2,500 മുതല്‍ 5,000 വരെ പ്രതിദിന കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടേക്കാമെന്ന് The National Public Health Emergency Team (Nphet) സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് നഴ്‌സിങ് ഹോമില്‍ രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

Share this news

Leave a Reply

%d bloggers like this: