ഡബ്ലിനിൽ കത്തി കാട്ടിയ മുഖമൂടി ധാരി ഡാർട്ട് യാത്രക്കാരന്റെ പഴ്സ് തട്ടിയെടുത്തു

ഡബ്ലിനില്‍ ഡാര്‍ട്ടില്‍ കത്തികാട്ടി മുഖംമൂടി ധാരി യാത്രക്കാരന്റെ പഴ്‌സ് തട്ടിയെടുത്തു. ചൊവ്വാഴ്ച രാത്രി 10 മണിയോടെ Clontarf Station-ലായിരുന്നു സംഭവം.

ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ ചങ്ങല വലിച്ച മോഷ്ടാവ് ട്രെയിന്‍ നിന്നതോടെ കത്തിയുമായി യാത്രക്കാരനെ ഭീഷണിപ്പെടുത്തുകയായിരുന്നു. ഇയാള്‍ മുഖംമൂടിയും, കൈയില്‍ ഗ്ലൗസുകളും ധരിച്ചിരുന്നതായി ഒരു ദൃക്‌സാക്ഷി Dublin Live-നോട് പറഞ്ഞു. പഴ്‌സ് തട്ടിയെടുത്ത ശേഷം മോഷ്ടാവ് ട്രെയിനില്‍ നിന്നുമിറങ്ങി ഓടിമറയുകയും ചെയ്തു.

സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. ഗാര്‍ഡ അന്വേഷണമാരംഭിച്ചിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: