പ്രഥമ AD സ്പോർട്സ് മാനേജ്‌മന്റ് ക്രിക്കറ്റ് കിരീടം ലൂക്കൻ കോൺഫിഡന്റ് ക്രിക്കറ്റ് ക്ലബ്ബിന്

ഡബ്ലിൻ : ആവശ്ജ്വലമായ പ്രഥമ AD സ്പോർട്സ് മാനേജ്‌മന്റ് ക്രിക്കറ്റ് കിരീടം ലൂക്കൻ കോൺഫിഡന്റ് ക്രിക്കറ്റ് ക്ലബ് (LCC ) കരസ്ഥമാക്കി . ഫൈനലിൽ കരുത്തരായ കാസിൽലാൻഡ് ‌ ക്രിക്കറ്റ് ക്ലബ്ബിനെയാണ് ലൂക്കൻ പരാജയപെടുത്തിയത് .

സെപ്റ്റംബർ 4 നു ടെറൽസ്‌ടൌൺ മൈതാനിയിൽ വച്ചുനടന്ന ടുർണമെന്റിൽ അയർലണ്ടിലെ കരുത്തരായ 10 ടീമുകൾ പങ്കെടുത്തു. സെമിഫൈനലിൽ LCC AMC ആദംസ്ടൌൺനെയും , കാസിൽലാൻഡ് ഗാൽവേ ടസ്കേഴ്സിനെയും പരാജയപ്പെടുത്തി.

വിജയികൾക്ക് Essar Healthcare (www.essarhealthcare.ie)സ്പോൺസർ ചെയ്ത 401 യൂറോയും ട്രോഫിയും ലഭിച്ചു . രണ്ടാംസ്ഥാനക്കാർക്ക് 251 യൂറോയും ട്രോഫിയും ലഭിച്ചു. LCC യുടെ അഹമ്മദ് ഫൈനലിൽ മാൻ ഓഫ് ദ മാച്ച് ആയി തെരഞ്ഞെടുക്കപ്പെട്ടു.

ടൂർണമെന്റിലെ മികച്ച ബാറ്റ്സ്മാൻ ആയി വിക്ക്‌ലോ ബോയ്‌സിലെ ശരത്തും, ബെസ്റ്റ്‌ ബൗളർ ആയി LCC യുടെ ഉമറും , ബെസ്റ് ഫീൽഡർ ആയി കാസിൽ ലാൻഡിലെ അരുണും തിരഞ്ഞെടുക്കപ്പെട്ടു . ടൂർണമെന്റിന്റെ വിജയത്തിനായി സഹകരിച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നതായും സംഘാടകർ അറിയിച്ചു .

Share this news

Leave a Reply

%d bloggers like this: