അയർലണ്ടിൽ 4 മില്യൺ യൂറോയുടെ നിക്ഷേപം നടത്തുമെന്ന് വിസ്കി നിർമ്മാതാക്കളായ Private Pier Industries; 15 പേർക്ക് ജോലി നൽകും

Co Louth-ലെ മദ്യനിര്‍മ്മാണശാലയില്‍ 4 മില്യണ്‍ യൂറോയുടെ നിക്ഷേപം നടത്താനൊരുങ്ങി ജര്‍മ്മന്‍ കമ്പനിയായ Private Pier Industries. പ്രശസ്തമായ Grace O’Malley, Proclamation എന്നീ വിസ്‌കി ബ്രാന്‍ഡുകളുടെ ഉടമകളായ കമ്പനി, Louth-ലെ Dundalk-ലുള്ള നിര്‍മ്മാണശാല നവീകരിക്കാനും, വിശാലമാക്കാനുമാണ് തുക ചെലവിടുന്നത്. ഒരു വര്‍ഷത്തിനിടെ പ്ലാന്റിന്റെ വിസ്തീര്‍ണ്ണം 40,000 സ്‌ക്വയര്‍ ഫീറ്റ് വര്‍ദ്ധിപ്പിക്കാനാണ് ഉദ്ദേശ്യം.

പ്ലാന്റില്‍ നിലവില്‍ ബ്ലെന്‍ഡിങ്, ബോട്ടിലുകള്‍ നിറയ്ക്കല്‍ തുടങ്ങിയവയാണ് നടക്കുന്നത്. വൈകാതെ തന്നെ സ്വന്തമായി ഇവിടെ ഡിസ്റ്റിലറി ആരംഭിക്കാനും പദ്ധതിയുണ്ടെന്ന് കമ്പനി വ്യക്തമാക്കി.

2018-ലാണ് Grace O’Malley, Proclamation എന്നീ വിസ്‌കി ബ്രാന്‍ഡുകള്‍ ആദ്യമായി അവതരിപ്പിക്കുന്നത്. കോവിഡ് കാലത്തും രണ്ട് ബ്രാന്‍ഡുകളും നല്ല രീതിയില്‍ വില്‍പ്പന നടത്തിയിരുന്നു. നിലവില്‍ 20-ഓളം രാജ്യങ്ങളില്‍ ഇവ വില്‍ക്കപ്പെടുന്നുണ്ട്.

Dundalk-ല്‍ നിര്‍മ്മിക്കപ്പെടുന്ന Good Spirits Bottling പ്ലാന്റില്‍ 15 പേര്‍ക്ക് പുതുതായി ജോലി ലഭിക്കുമെന്ന് കമ്പനി അറിയിച്ചു. രാജ്യമാകെ 24 മില്യണ്‍ യൂറോയുടെ നിക്ഷേപം നടത്താനും കമ്പനിക്ക് പദ്ധതിയുണ്ട്.

വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള Irish Pure ഫുഡിന്റെ നിര്‍മ്മാതാക്കളും ബെര്‍ലിന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന Private Pier Industries ആണ്.

Share this news

Leave a Reply

%d bloggers like this: