ഡബ്ലിൻ എയർപോർട്ടിൽ ഒളിച്ചു കടത്തിയ 300,000 സിഗരറ്റുകൾ കണ്ടെത്തി താരമായി മാഗിയും, വിൽസണും

ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ ടാക്‌സ് അടയ്ക്കാതെ ഒളിച്ചുകടത്താന്‍ ശ്രമിച്ച 300,000 സിഗരറ്റുകള്‍ കണ്ടത്തി താരമായി കസ്റ്റംസ് വകുപ്പിലെ ഡിറ്റക്ടര്‍ ഡോഗുകളായ ‘മാഗിയും’ ‘വില്‍സണും.’

എയര്‍പോര്‍ട്ടില്‍ നടന്ന പതിവ് പരിശോധനയ്ക്കിടെയായിരുന്നു സംഭവം. B&H, Kent, NZ Gold എന്നീ ബ്രാന്‍ഡ് പേരുകള്‍ നല്‍കിയ 300,000 സിഗരറ്റുകളാണ് ഒളിപ്പിച്ച ബാഗില്‍ നിന്നും വിദഗ്ദ്ധരായ റവന്യൂ ഡോഗ്‌സ് മണംപിടിച്ച് കണ്ടെത്തിയത്. ആംസ്റ്റര്‍ഡാം, ഏതന്‍സ് എന്നിവിടങ്ങളിലേയ്ക്കുള്ള ഫ്‌ളൈറ്റുകളിലായിരുന്നു പരിശോന.

സംഭവത്തില്‍ ലാത്വിയ, യു.കെ എന്നിവിടങ്ങളില്‍ നിന്നുള്ള രണ്ട് പൗരന്മാരെ അറസ്റ്റ് ചെയ്തു. 210,000 യൂറോയാണ് പിടിച്ചെടുത്ത സിഗരറ്റുകളുടെ വിപണിവില.

Share this news

Leave a Reply

%d bloggers like this: