ക്രാന്തിയുടെ കിൽക്കെനി യൂണിറ്റ് സമ്മേളനം ഓൺലൈൻ ആയി നടന്നു

ഒക്ടോബർ 6 ന് കിൽക്കെനി യൂണിറ്റ് സമ്മേളളനം ഓൺലൈൻ zoom വഴി നടത്തി. സമ്മേളത്തിൻ്റെ ഉത്ഘാടനം ക്രാന്തി കേന്ദ്ര കമ്മിറ്റി അംഗംവും Migrant Nurses Association കൺവീനറും ആയ സഖാവ്. വര്ഗീസ് ജോയ് നിർവഹിച്ചു.
സെൻട്രൽ കമ്മിറ്റിക്ക് വേണ്ടി ജീവൻ മാടപ്പാട്, ജോൺ ചാക്കോ, രതീഷ് സുരേഷ് എന്നിവർ യൂണിറ്റിനെ അഭിവാദ്യം ചെയ്തു സംസാരിച്ചു.

രാഹുൽ കണിയന്തറ അദ്ധ്യക്ഷനായ യോഗത്തിൽ സഖാവ് എഡ്വിൻ തോമസ് സ്വാഗതവും, സഖാവ് പ്രവീൺ. എം. പി അനുശോചന പ്രമേയവും അവതരിപ്പിച്ചു. തുടർന്ന് സെക്രട്ടറി റിപ്പോർട്ട് അവതരിപ്പിച്ചു .പൊതുചർച്ചയ്ക്ക് ശേഷം സെക്രട്ടറിയുടെ മറുപടിയോടെ റിപ്പോർട്ട്‌ അംഗീകരിച്ചു.

Zoom വഴി ഓൺലൈൻ ആയി നടന്ന യുണിറ്റ് സമ്മേളനത്തിൽ ഷിനിത്ത് എ. കെ അവതരിപ്പിച്ച പാനൽ സമ്മേളനം ഐക്യകണ്ഠേന അംഗീകരിച്ചു. പുതിയ കമ്മിറ്റി ആദ്യ മീറ്റിംഗ് കൂടി സഖാവ് അനിൽ രാമപുരത്തെ സെക്രട്ടറി ആയും, രാഹുൽ കണിയന്തറയെ ജോയിന്റ് സെക്രട്ടറി ആയും, ബെന്നി ആന്റണിയെ ട്രഷറർ ആയും
തിരഞ്ഞെടുത്തു.

പൊതുയോഗത്തിനു പ്രതിനിധികളെ നിശ്ചയിച്ചു പുതിയ സെക്രട്ടറി അനിൽ രാമപുരത്തിന്റെ കൃതജ്ഞതയോടെ സമ്മേളനം അവസാനിച്ചു.

Share this news

Leave a Reply

%d bloggers like this: