അയർലണ്ട് യുപിഎഫിന്റെ വാർഷിക കോൺഫറൻസ് വെള്ളിയാഴ്ച മുതൽ

അയര്‍ലണ്ടിലെയും, നോര്‍ത്തേണ്‍ അയര്‍ലണ്ടിലെയും മലയാളി പെന്തക്കോസ്ത് സഭകളുടെ ഐക്യവേദിയായ യൂണൈറ്റഡ് പെന്തക്കോസ്ത് ഫെലോഷിപ്പിന്റെ വാര്‍ഷിക കോണ്‍ഫറന്‍സ് ഒക്ടോബര്‍ 29 വെള്ളി മുതല്‍ 31 ഞായര്‍ വരെ സൂം പ്ലാറ്റ്‌ഫോമില്‍ ഓണ്‍ലൈനായി നടക്കും.

കോണ്‍ഫറന്‍സില്‍ പാസ്റ്റര്‍ സി.സി തോമസ്, പാസ്റ്റര്‍ ഡോ. ഐസക് വി. മാത്യു, പാസ്റ്റര്‍ ഷാജി എം. പോള്‍. ഡോ. ആനി ജോര്‍ജ്ജ് എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തുമെന്ന് യുപിഎഫ് പ്രസിഡന്റ് പാസ്റ്റര്‍ സെബാസ്റ്റ്യന്‍ ജോസഫ് അറിയിച്ചു.

വെള്ളിയാഴ്ചയും, ശനിയാഴ്ചയും വൈകിട്ട് 6 മണിക്കും, ഞായറാഴ്ച വൈകിട്ട് 5 മണിക്കും പൊതുയോഗങ്ങളും, ശനിയാഴ്ച രാവിലെ 11 മണിക്ക് സഹോദരിമാരുടെ മീറ്റിങ്ങും നടക്കുമെന്ന് സെക്രട്ടറി ബ്രദര്‍ ഷാന്‍ സി. മാത്യു അറിയിച്ചു.

ഫേസ്ബുക്ക്, യൂട്യൂബ് പ്ലാറ്റ്‌ഫോമുകളില്‍ ലൈവ് വെബ് കാസ്റ്റിങ് ഉണ്ടായിരിക്കും. പാസ്റ്റര്‍ സ്റ്റാന്‍ലി എബ്രഹാം, ബ്രദര്‍ ജോണ്‍ എബ്രഹാം (കൊച്ചുമോന്‍) എന്നിവരുടെ നേതൃത്വത്തിലുള്ള ക്വയറുകള്‍ ആരാധന നയിക്കും.

വൈസ് പ്രസിഡന്റുമാരായ പാസ്റ്റര്‍ ജേക്കബ് ജോര്‍ജ്ജ്, പാസ്റ്റര്‍ സ്റ്റാന്‍ലി ജോസ്, ട്രഷറര്‍ ബ്രദര്‍ സാന്‍ജോ ബാബു എന്നവരുടെ മേല്‍നോട്ടത്തിലുള്ള സമിതി ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.

Share this news

Leave a Reply

%d bloggers like this: