പുതിയ സ്കോഡ സൂപ്പർബ്; കയ്യിലൊതുങ്ങുന്ന വിലയിൽ ഒരു പ്രീമിയം സെഡാൻ

അഫോര്‍ഡബിള്‍ ശ്രേണിയിലായാലും, പ്രീമിയം ശ്രേണിയിലായാലും സ്‌കോഡ കാറുകള്‍ എന്നും ജനപ്രിയമാണ്. അത്തരത്തിലൊരു പ്രീമിയം കാറാണ് സ്‌കോഡ സൂപ്പര്‍ബ്. നേരത്തെ ഇറക്കിയ മോഡലുകളില്‍ നിന്നും ഒരുപിടി മാറ്റവുമായാണ് പുതിയ സ്‌കോഡ സൂപ്പര്‍ബ് വിപണി കീഴടക്കാനെത്തുന്നത്. ലക്ഷ്വറി സെഡാന്‍ എന്ന് തീര്‍ത്തും വിളിക്കാവുന്ന ഒരു വാഹനമായാണ് ജര്‍മ്മന്‍ നിര്‍മ്മാതാക്കളായ സ്‌കോഡ, സൂപ്പര്‍ബിനെ അണിയിച്ചൊരുക്കിയിരിക്കുന്നതും.

Driver-centric Sportline, luxury-oriented Laurin & Klement (L&K) എന്നിവയാണ് ആകര്‍ഷകമായ മറ്റ് രണ്ട് മാറ്റങ്ങള്‍. 1.4 TSI iV ഇലക്ട്രിക്-ഫ്യുവല്‍ കംബൈന്‍ഡ്, 2.0 TDI ഡീസല്‍, 1.5 TSI പെട്രോള്‍ എന്നീ വേരിയന്റുകളില്‍ സൂപ്പര്‍ബ് ലഭ്യമാണ്. കംബൈന്‍ഡ് എഞ്ചിനാണെങ്കില്‍ കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കുന്നതിനും സഹായിക്കുന്നു.

4 Valves/Cylinder, DOHC എന്നിവ കരുത്ത് വര്‍ദ്ധിപ്പിക്കുന്നു.

പെട്രോള്‍ എഞ്ചിന് പരമാവധി 250 Nm-ഉം, ഡീസലിന് പരമാവധി 340 Nm-ഉം വരെ ടോര്‍ക്കും വാഹനം വാഗ്ദാനം ചെയ്യുന്നു. പെട്രോളില്‍ പരമാവധി വേഗം മണിക്കൂറില്‍ 223 കി.മീ. ഡീസലില്‍ 224 കി.മീ.

6 സ്പീഡ് ഓട്ടോമാറ്റിക്, മാന്വല്‍ ഷിഫ്റ്റ് ഗിയറിങ് ഓപ്ഷനുകളില്‍ ലഭ്യമാണ്.

കാറിന്റെ വലിപ്പത്തിലേയ്ക്ക് വരുമ്പോള്‍ 4869 mm ആണ് നീളം. 1864 mm വീതിയും, 1469 mm പൊക്കവുമുണ്ട് സൂപ്പര്‍ബിന്. 156 mm ഗ്രൗണ്ട് ക്ലിയറന്‍സും. 1562 കിലോഗ്രാം തൂക്കവും വരും.

Automatic Emergency Braking (AEB), 8 എയര്‍ബാഗുകള്‍ എന്നിവ സുരക്ഷയൊരുക്കുന്നു.

പ്രീമിയം ലുക്കും, സുരക്ഷയുമുള്ള, അതേസമയം കൈയില്‍ ഒതുങ്ങുന്ന വിലയ്ക്ക് ഒരു കാര്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തീര്‍ച്ചയായും പരിഗണിക്കാവുന്ന കാറാണ് പുതിയ സ്‌കോഡ സൂപ്പര്‍ബ്. 34,825 യൂറോ മുതല്‍ വില ആരംഭിക്കുന്നു.

comments

Share this news

Leave a Reply

%d bloggers like this: