RTE Late Late Toy Show ഇന്ന് രാത്രി; പുത്തൻ കളിപ്പാട്ടങ്ങളും, ഗെയിമുകളുമായി കുട്ടികളുടെ ഉൾക്കാട്ടിലേക്കുള്ള ഉല്ലാസയാത്ര കണ്ടാസ്വദിക്കാം

ഇത്തവണത്തെ ക്രിസ്മസിന് മുന്നോടിയായുള്ള Late Late Toy Show ഇന്ന് രാത്രി. RTE One, RTE Player എന്നിവയില്‍ രാത്രി 9.35-നാണ് പരിപാടി സംപ്രേഷണം ആരംഭിക്കുക. RTE News ചാനലിലും Irish Sign Language (ISL)-ഓടെ പരിപാടി സംപ്രേഷണം ചെയ്യും.

ലോകമെമ്പാടുമുള്ള പുതിയ കളിപ്പാട്ടങ്ങളെയും, കുട്ടികള്‍ക്കായുള്ള ഗെയിമുകളെയും പരിചയപ്പെടുത്തുന്ന പരിപാടി ഡിസ്‌നിയുടെ പ്രശസ്തമായ Lion King തീമിലാണ് ഇത്തവണ ഒരുക്കിയിട്ടുള്ളത്.

Ryan Tubridy-യുടെ നേതൃത്വത്തില്‍ നടക്കുന്ന ഷോ, ലോക്ക്ഡൗണില്‍ നിന്നും വന്യതയുടെ ലോകത്തേയ്ക്കുള്ള ഉല്ലാസയാത്ര എന്ന രീതിയിലാണ് അവതരിപ്പിക്കപ്പെടുന്നത്. ഒരുപിടി കുട്ടികളും ഈ ഉല്ലാസയാത്രയില്‍ പങ്കുചേരും. പരിപാടിയില്‍ പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കുട്ടിക്ക് വെറും നാല് വയസ് മാത്രമാണെന്നും സംഘാടകര്‍ പറഞ്ഞു. മൃഗങ്ങളുടെയും മറ്റും കോസ്റ്റിയൂമുകള്‍ ധരിച്ചാകും കുട്ടികള്‍ പരിപാടിയിലെത്തുക.

ജനങ്ങള്‍ ഇത്തവണത്തെ ക്രിസ്മസ് ഷോപ്പിങ് പ്രദേശത്തെ ചെറുകിട കച്ചവടക്കാരില്‍ നിന്നും നടത്താനും, കോവിഡ് കാലത്ത് അവര്‍ക്ക് അത് വലിയ സഹായമാകുമെന്നും ഷോയ്ക്ക് മുന്നോടിയായുള്ള അഭിമുഖത്തില്‍ Ryan Tubridy പറഞ്ഞു. അയര്‍ലണ്ടിലെമ്പാടും ഒരുപിടി ബുക്ക് ഷോപ്പുകളും, കളിപ്പാട്ടക്കടകളും ഉണ്ടെന്നും അവയിലാകട്ടെ ഇത്തവണത്തെ ഷോപ്പിങ്ങെന്നും അദ്ദേഹം അഭ്യര്‍ത്ഥിക്കുന്നു.

പരിപാടിയുടെ ഭാഗമായി നടത്തപ്പെടുന്ന ചാരിറ്റി ഫണ്ട് റൈസിങ്ങ് ഇത്തവണയുമുണ്ട്. സംഭാവന നല്‍കാനായി ലിങ്ക് സന്ദര്‍ശിക്കാം: www.rte.ie/toyshowappeal

കഴിഞ്ഞ വര്‍ഷം നടത്തിയ ഫണ്ട് റൈസിങ് കാംപെയിനിലൂടെ 6.6 മില്യണ്‍ യൂറോയാണ് സമാഹരിച്ചത്.

Share this news

Leave a Reply

%d bloggers like this: