ഒറ്റ ടിക്കറ്റിൽ ഡബ്ലിനിൽ എവിടെയും യാത്ര; 90 Minute Fare പദ്ധതി ആരംഭിച്ചു

Transport for Ireland’s (TFI)-ന്റെ പുതിയ ’90 Minute Fare’ പദ്ധതിക്ക് ഡബ്ലിനില്‍ തുടക്കമായി. ഞായറാഴ്ച മുതല്‍ ആരംഭിച്ച പദ്ധതി വഴി ഇനിമുതല്‍ ഒറ്റ ടിക്കറ്റില്‍ ഡബ്ലിനിലെ മിക്ക പൊതുഗതാഗതസംവിധാനത്തിലും യാത്ര ചെയ്യാം.

Dublin Bus, Luas, ഭൂരിഭാഗം DART, commuter rail, Go-Ahead Ireland services എന്നിവയിലാണ് ഈ സൗകര്യം. BusConnects programme-മായി ബന്ധപ്പെട്ട് National Transport Authority (NTA) ആണ് പദ്ധതി നടപ്പിലാക്കുന്നത്.

TFL Leap Card ഉപയോഗിച്ച് ടിക്കറ്റെടുത്താല്‍ 2.30 യൂറോ ആണ് ചാര്‍ജ്ജ്. ഈ ടിക്കറ്റ് ഉപയോഗിച്ച് അടുത്ത 90 മിനിറ്റ്, അതായത് ഒന്നര മണിക്കൂര്‍ ഏത് പൊതുഗതാഗതസംവിധാനത്തിലും യാത്ര ചെയ്യാം. ചുരുങ്ങിയ സമയത്തിനിടെ ഒന്നിലേറെ പ്രദേശങ്ങളില്‍ പോകാനുള്ളവര്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും ഏറെ സഹായകമാകും പദ്ധതി.

പദ്ധതി ആരംഭത്തിന്റെ ഭാഗമായി 18 വയസും, താഴോട്ടുമുള്ള എല്ലാവര്‍ക്കും ടിക്കറ്റ് ചാര്‍ജ്ജിന്റെ 80% ഇളവുമുണ്ട്. 2022 മാര്‍ച്ച് വരെ ഇളവ് തുടരും.

ഇതിനിടെ പൊതുഗതാഗതത്തില്‍ 3 കി.മീ വരെയുള്ള യാത്രകള്‍ക്ക് 1.60 യൂറോ മാത്രം ചാര്‍ജ്ജ് ചെയ്യുന്ന പുതിയ സംവിധാനവും NTA അവതരിപ്പിച്ചിട്ടുണ്ട്. യാത്ര തുടങ്ങി 90 മിനിറ്റിനുള്ളില്‍ അടുത്ത യാത്ര ഉണ്ടെങ്കില്‍ TFI 90 Minute Fare പ്രകാരമാകും ചാര്‍ജ്ജ് ചെയ്യുക.

Share this news

Leave a Reply

%d bloggers like this: