പട്ടാപ്പകൽ കൊള്ള; നാല് പേർ ഗാർഡയുടെ പിടിയിൽ

കൗണ്ടി കില്‍ഡെയറില്‍ പട്ടാപ്പകല്‍ കൊള്ള നടത്തിയ നാല് പേര്‍ അറസ്റ്റില്‍. Newbridge-ല്‍ തിങ്കളാഴ്ചയാണ് സംഭവം.

കൊള്ള നടക്കുന്ന വിവരമറിഞ്ഞ് കുതിച്ചെത്തിയ ഗാര്‍ഡ രണ്ട് പേരെ സംഭവസ്ഥലത്ത് വച്ചുതന്നെ അറസ്റ്റ് ചെയ്തു. ഒരാള്‍ 30-ലേറെയും, മറ്റേയാള്‍ 40-ലേറെയും പ്രായമുള്ള ആളാണ്.

തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മറ്റ് രണ്ട് പേരെ കൂടി അറസ്റ്റ് ചെയ്തത്. ഇരുവരും 20-ലേറെ പ്രായമുള്ളവരാണ്.

ഈ മാസം കില്‍ഡെറയറിലെ Newbridge, Rathangan, Brownstown പ്രദേശങ്ങളില്‍ നടത്തിയ ഒരുപിടി കൊള്ളകള്‍ക്ക് പിന്നില്‍ ഈ സംഘമാണെന്ന് ഗാര്‍ഡ വക്താവ് പറഞ്ഞു.

കഴിഞ്ഞ ഏതാനും ആഴ്ചകളായി ഗാര്‍ഡ നിരീക്ഷണം നടത്തിവരുന്ന കൊള്ളസംഘത്തിലെ അംഗങ്ങളാണ് ഇവരെന്ന് പേര് വെളിപ്പെടുത്താത്ത മറ്റൊരു വക്താവും അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: