ലോകത്ത് ഏറ്റവും ജീവിതച്ചെലവേറിയ 20 നഗരങ്ങളിൽ ഒന്ന് ഡബ്ലിൻ

ലോകത്ത് ഏറ്റവും ജീവിതച്ചെലവേറിയ 20 നഗരങ്ങളിലൊന്ന് അയര്‍ലണ്ട് തലസ്ഥാനമായ ഡബ്ലിന്‍. Economist Intelligence Unit’s (EIU) പുറത്തുവിട്ട Worldwide Cost of Living index 2021 പട്ടികയിലാണ് ഡബ്ലിനും ഉള്‍പ്പെട്ടിരിക്കുന്നത്.

പട്ടിക പ്രകാരം ലോകത്ത് ഏറ്റവും ജീവിതച്ചലവേറിയ നഗരം ഇസ്രായേലിന്റെ തലസ്ഥാനമായ ടെല്‍ അവീവ് ആണ്. കഴിഞ്ഞ തവണ അഞ്ചാം സ്ഥാനത്തായിരുന്നു നഗരം.

പട്ടികയില്‍ 19-ആം സ്ഥാനത്താണ് ഡബ്ലിന്‍. ഫ്രാങ്ക്ഫര്‍ട്ട്, ഷാങ്ഹായ് എന്നീ നഗരങ്ങളുമായി സ്ഥാനം പങ്കിട്ടിരിക്കുകയാണ് ഡബ്ലിന്‍.

ഫ്രഞ്ച് നഗരമായ പാരിസ് ആണ് രണ്ടാം സ്ഥാനത്ത്. നേരത്തെ ഒന്നാം സ്ഥാനത്തായിരുന്ന പാരിസിനൊപ്പം നിലവില്‍ സിംഗപ്പൂരും രണ്ടാം സ്ഥാനം പങ്കിടുന്നു.

ലോകത്തെ 173 നഗരങ്ങളിലെ സാധനങ്ങളുടെയും, സേവനങ്ങളുടെയും വില അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.

കോവിഡ് പ്രതിരോധത്തില്‍ ഇസ്രായേല്‍ മികവ് കാട്ടിയതോടെ ഇസ്രായേല്‍ കറന്‍സിയായ ഷെക്കലിന് മൂല്യം ഉയര്‍ന്നിരുന്നു. ഇതാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേയ്ക്ക് ടെല്‍ അവീവിനെ നയിച്ചത്.

പാരിസും, സിംഗപ്പൂരും രണ്ടാം സ്ഥാനത്ത് വന്നതിനാല്‍ മൂന്നാം സ്ഥാനം ഒഴിവാക്കപ്പെട്ടു. പട്ടികയില്‍ നാലാം സ്ഥാനത്ത് സ്വിറ്റ്‌സര്‍ലണ്ടിലെ സൂറിച്ച് ആണ്. അഞ്ചാം സ്ഥാനത്ത് ഹോങ്കോങ്ങും.

പൂര്‍ണ്ണമായ പട്ടിക ചുവടെ:

  • 1. Tel Aviv
  • 2. Paris, Singapore (tie)
  • 4. Zurich 
  • 5. Hong Kong 
  • 6. New York City 
  • 7. Geneva
  • 8. Copenhagen
  • 9. Los Angeles
  • 10. Osaka, Japan 
  • 11. Oslo
  • 12. Seoul
  • 13. Tokyo
  • 14. Vienna, Sydney (tie)
  • 16. Melbourne
  • 17. Helsinki, London (tie)
  • 19. Dublin, Frankfurt, Shanghai (tie)
Share this news

Leave a Reply

%d bloggers like this: