അയര്‍ലണ്ടിലെ 30-39 പ്രായക്കാര്‍ക്കുള്ള കോവിഡ് വാക്സിന്റെ ബൂസ്റ്റര്‍ ഷോട്ട് വിതരണം ഇന്നുമുതല്‍. നേരത്തെ രണ്ട് ഡോസ് വാക്സിനും എടുത്ത് കുറഞ്ഞത് മൂന്ന് മാസം തികഞ്ഞവര്‍ക്കാണ് ബൂസ്റ്റര്‍ ഷോട്ട് നല്‍കുക.
അതോടൊപ്പം 16-29 പ്രായക്കാരായ, ഒറ്റ ഡോസ് Janssen വാക്സിന് എടുത്തവര്‍ക്കും ബൂസ്റ്റര്‍ ഷോട്ട് സ്വീകരിക്കാനെത്താമെന്ന് HSE വ്യക്തമാക്കിയിട്ടുണ്ട്.
ടെക്സ്റ്റ് മെസേജ് വഴി അപ്പോയിന്റ്മെന്റ് എടുത്തവര്‍ക്കും, അല്ലാതെ നേരിട്ട് സെന്ററുകളില്‍ എത്തുന്നവര്‍ക്കും ബൂസ്റ്റര്‍ ഷോട്ട് ലഭിക്കും.
സെന്ററുകളുടെ സ്ഥലം, സമയം എന്നിവ ഇവിടെ: https://www2.hse.ie/services/covid-19-vaccination-centres/
ഇതിന് പുറമെ HSE-യില്‍ രജിസ്റ്റര്‍ ചെയ്യുക വഴിയും, അല്ലെങ്കില്‍ ബൂസ്റ്റര്‍ ഷോട്ട് നല്കുന്ന ജിപി, ഫാര്‍മസിസ്റ്റ് എന്നിവിടങ്ങളില്‍ നിന്നും ബൂസ്റ്റര്‍ സ്വീകരിക്കാന്‍ കഴിയും.
നേരത്തെ അപ്പോയിന്റ്മെന്റ് എടുത്തവരാണെങ്കില്‍ വരുമ്പോള്‍ ഐഡി കാര്‍ഡ് നിര്‍ബന്ധമായും കൊണ്ടുവരണം. ഇതില്‍ ജനനതീയതിയും, ഫോട്ടോയും രേഖപ്പെടുത്തിയിരിക്കണം. ആരോഗ്യപ്രവര്‍ത്തകരാണെങ്കില്‍ ജോലിസ്ഥലത്തെ ഐഡി കാര്‍ഡ മതി.
ആദ്യ ഘട്ടത്തില്‍ ഏത് വാക്സിന് എടുത്തര്ക്കും Pfizer, Moderna എന്നിവയുടെ ബൂസ്റ്റര്‍ ഷോട്ടാണ് നല്‍കുക.