ഒമൈക്രോൺ രോഗികൾക്ക് രോഗലക്ഷണങ്ങൾ കുറവ്; ചെറിയ ലക്ഷണമായാലും ഐസൊലേഷന് പ്രാധാന്യം നൽകണമെന്ന് ഡോക്ടർ

അയര്‍ലണ്ടില്‍ പുതിയ കോവിഡ് വകഭേദമായ ഒമൈക്രോണ്‍ പിടിപെടുന്നവര്‍ താതമ്യേന കുറഞ്ഞ രോഗലക്ഷണം മാത്രമാണ് കാണിക്കുന്നതെന്ന് ഡോക്ടര്‍. ഇക്കാരണം കൊണ്ടുതന്നെ ടെസ്റ്റിങ് അല്ല, ഐസൊലേഷനാണ് ഒമൈക്രോണ്‍ തടയാന്‍ ആവശ്യമെന്നും National Covid-19 GP Liaison Committee അംഗം കൂടിയായ ഡോ. റേ വാലി പറയുന്നു.

ചെറിയ രോഗലക്ഷണങ്ങളുള്ളവര്‍ PCR ടെസ്റ്റിങ്ങിനായി ജിപിമാരെ കാണാനെത്തുന്നത് ഒഴിവാക്കണമെന്നും, HSE വെബ്‌സൈറ്റ് നോക്കി അതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ പിന്തുടരണമെന്നും ഡോ. വാലി പറയുന്നു. ഗുരുതര രോഗമുള്ളവര്‍ക്ക് ജിപിമാരെ സന്ദര്‍ശിക്കാന്‍ ഇതുവഴി സഹായം ചെയ്തുനല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

ചെറിയ രോഗലക്ഷണം മാത്രമാണുള്ളതെന്നതിനാല്‍ പലരും ഐസൊലേറ്റ് ചെയ്യാന്‍ മടി കാണിച്ചേക്കാം. എന്നാല്‍ ഇത് രോഗം പടരാന്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്നു.

മറ്റ് രാജ്യങ്ങളിലെ പോലെ അയര്‍ലണ്ടിലും രോഗികളുടെ എണ്ണം വര്‍ദ്ധിച്ചേക്കാമെന്ന മുന്നറിയിപ്പും ഡോ. വാലി നല്‍കുന്നുണ്ട്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണവും വര്‍ദ്ധിക്കും.

രാജ്യത്തെ ഒമൈക്രോണ്‍ കേസുകളുടെ എണ്ണത്തില്‍ കുതിച്ചുചാട്ടമുണ്ടാകുമെന്ന് ഉപപ്രധാനമന്ത്രി ലിയോ വരദ്കറും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മുന്‍ തരംഗങ്ങളെക്കാള്‍ വേഗത അധികമായിരിക്കും ഒമൈക്രോണ്‍ തരംഗത്തിന് എന്നും, ജനുവരി ബുദ്ധിമുട്ടേറിയ മാസമായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു.

Share this news

Leave a Reply

%d bloggers like this: