കോർക്ക്, കെറി കൗണ്ടികളിൽ കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യത; യെല്ലോ വാണിങ് നിലവിൽ

കോര്‍ക്ക്, കെറി കൗണ്ടികളില്‍ ശക്തമായ മഴയ്ക്കും വെള്ളപ്പൊക്കത്തിനുമുള്ള സാധ്യത മുന്നില്‍ക്കണ്ട് യെല്ലോ വാണിങ് നല്‍കി Met Eireann. വ്യാഴാഴ്ച രാവിലെ 11 മണി മുതല്‍ വെള്ളി വൈകിട്ട് 5 മണി വരെയാണ് വാണിങ് നിലവിലുണ്ടാകുക.

2021 അവസാനിക്കാനിരിക്കെ രാജ്യമെങ്ങും മോശം കാലാവസ്ഥയായിരിക്കും അനുഭവപ്പെടുകയെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.

വ്യാഴാഴ്ച രാവിലെ തന്നെ ആകാശത്ത് മഴമേഘങ്ങള്‍ രൂപപ്പെടും. ഉച്ചയ്ക്ക് ശേഷം കനത്ത മഴ പ്രതീക്ഷിക്കാം. ദിവസമുടനീളം തുടരുന്ന മഴ പല പ്രദേശങ്ങളിലും വെള്ളപ്പൊക്കത്തിനും കാരണമാകും. 11 ഡിഗ്രി മുതല്‍ 13 ഡിഗ്രി സെല്‍ഷ്യസ് വരെയാകും പരമാവധി അന്തരീക്ഷ താപനില. രാത്രിയിലും കനത്ത മഴ തുടരും.

ന്യൂ ഇയര്‍ തലേന്നായ വെള്ളിയാഴ്ച പരമാവധി താപനില 15 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരും. പകല്‍ വലിയ മഴയ്ക്ക് സാധ്യതയില്ലെങ്കിലും രാത്രിയോടെ രാജ്യത്തുടനീളം വീണ്ടും കനത്ത മഴ പെയ്യും.

ശനിയാഴ്ച രാവിലെയും, ഉച്ചയ്ക്ക് ശേഷവും മഴയ്ക്ക് സാധ്യതയുണ്ട്. പരമാവധി താപനില 14 ഡിഗ്രി.

ഞായറാഴ്ച പൊതുവെ തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെങ്കിലും ഒറ്റപ്പെട്ട മഴ പെയ്‌തേക്കും.

Share this news

Leave a Reply

%d bloggers like this: