ബജറ്റ് 2022-ൽ പ്രഖ്യാപിക്കപ്പെട്ട നിർദ്ദേശങ്ങൾ ഇന്നുമുതൽ പ്രാബല്യത്തിൽ; പ്രധാന മാറ്റങ്ങൾ അറിയാം

രണ്ട് മാസം മുമ്പ് ധനമന്ത്രി പാസ്‌കല്‍ ഡോണഹോ അവതരിപ്പിച്ച ബജറ്റിലെ പല പ്രധാന നിര്‍ദ്ദേശങ്ങളും ജനുവരി 1 മുതല്‍ രാജ്യത്ത് നിലവില്‍ വരികയാണ്. അവ ഏതെല്ലാമെന്ന് നോക്കാം:

സോഷ്യല്‍ വെല്‍ഫെയര്‍

25 വയസ് പ്രായക്കാര്‍ക്കുള്ള Job seeker’s Allowance ആഴ്ചയില്‍ 203 യൂറോയില്‍ നിന്നും 208 യൂറോ ആയി ഇന്നുമുതല്‍ ഉയരും.

Job Seekers പേയ്‌മെന്റില്‍ 12 വയസിന് താഴെയുള്ള ആശ്രിതര്‍ക്കുള്ള സഹായധനം 38 യൂറോയില്‍ നിന്നും 40 യൂറോയും, 12-ന് മുകളിലുള്ളവര്‍ക്ക് 45-ല്‍ നിന്നും 48 യൂറോയും ആകും.

രാജ്യവ്യാപകമായുള്ള കുറഞ്ഞ വേതനം ഇന്ന് മുതല്‍ മണിക്കൂറില്‍ 10.50 യൂറോ ആയി ഉയരും. നേരത്തെ ഇത് 10.20 യൂറോ ആയിരുന്നു.

Employer’s PRSI-ക്കുള്ള ആഴ്ചയിലെ പരമാവധി വരുമാനം 398 യൂറോയില്‍ നിന്നും ഇന്നുമുതല്‍ 410 യൂറോ ആയി ഉയര്‍ത്തും.

സര്‍ക്കാര്‍ പെന്‍ഷന്‍ ആഴ്ചയില്‍ 248.30 യൂറോയില്‍ നിന്നും 253.30 യൂറോ ആക്കി ഉയര്‍ത്തും.

Living Alone allowance 19 യൂറോയില്‍ നിന്നും 22 യൂറോ ആകും.

ആശുപത്രി ചികിത്സ വേണ്ടിവരുന്ന കുട്ടികള്‍ക്കുള്ള Carer’s Allowance, Domiciliary Care Allowance എന്നിവ ഇനിമുതല്‍ 6 മാസം വരെ ലഭിക്കും. നേരത്തെ ഇത് 3 മാസം വരെ ആയിരുന്നു.

വൈകല്യമുള്ളവര്‍ക്കുള്ള Wage Subsidy Scheme പ്രകാരമുള്ള തുക മണിക്കൂറില്‍ 1 യൂറോ വര്‍ദ്ധിപ്പിക്കും. ഇതോടെ പുതിയ തുക മണിക്കൂറില്‍ 6.30 യൂറോ ആകും.

ഇന്നുമുതല്‍ പുതിയ Employment Wage Subsidy Scheme (EWSS) അപേക്ഷകള്‍ സ്വീകരിക്കില്ല. നിലവില്‍ സഹായം ലഭിക്കുന്നവര്‍ക്ക് ഏപ്രില്‍ 30 വരെ തുടരും. നിലവില്‍ ആഴ്ചയില്‍ 203 യൂറോ, 151.50 യൂറോ എന്നിങ്ങനെ രണ്ട് തരത്തിലാണ് സഹായം നല്‍കിവരുന്നത്. അത് മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ ആഴ്ചയില്‍ 100 യൂറോ ആക്കി കുറയ്ക്കും. ഏപ്രില്‍ 30-ഓടെ സ്‌കീം പൂര്‍ണ്ണമായും അവസാനിപ്പിക്കും.

ടാക്‌സ്

പുതുക്കിയ Vehicle registration tax (VRT) ഇന്നുമുതല്‍ നിലവില്‍ വരും. 9-12 ബാന്‍ഡിലുള്ള വാഹനങ്ങള്‍ക്ക് 1%, 13-15 ബാന്‍ഡിലുള്ളവയ്ക്ക് 2% എന്നിങ്ങനെയാണ് ടാക്‌സ് വര്‍ദ്ധന. 16-20 ബാന്‍ഡിന് 4% ആണ് ടാക്‌സ് വര്‍ദ്ധിപ്പിക്കുക.

Single earners-ന്റെ സ്റ്റാന്‍ഡേര്‍ഡ് റേറ്റ് 35,300 യൂറോയില്‍ നിന്നും 36,800 യൂറോ ആയി ഉയരും. One-parent family-ക്ക് 39,300-ല്‍ നിന്നും 40,800 ആയും, കപ്പിള്‍ ആണെങ്കില്‍ 44,300-ല്‍ നിന്നും 45,800 യൂറോ ആയും സ്റ്റാന്‍ഡേര്‍ഡ് റേറ്റ് ഉയരും.

വിദ്യാഭ്യാസം

രാജ്യത്ത് Hot School Meals Pilot Programme-ല്‍ അംഗങ്ങളാകാന്‍ അപേക്ഷ നല്‍കിയ ബാക്കിയുള്ള DEIS പ്രൈമറി സ്‌കൂളുകളിലും ഇന്നുമുതല്‍ പദ്ധതി നടപ്പിലാക്കും.

ബജറ്റില്‍ പ്രഖ്യാപിക്കപ്പെട്ട മറ്റ് മാറ്റങ്ങള്‍ ഈ വര്‍ഷം പലപ്പോഴായി നിലവില്‍ വരും. ഇതില്‍ പ്രധാനം മെയ് 1 മുതല്‍ വരുന്ന ഇന്ധന ടാക്‌സ് വര്‍ദ്ധനയാണ്. നേരത്തെ 7.50 യൂറോ കാര്‍ബണ്‍ ടാക്‌സ് വര്‍ദ്ധിപ്പിച്ചത് വഴി പെട്രോള്‍, ഡീസല്‍ എന്നിവയ്ക്ക് വില വര്‍ദ്ധിച്ചിരുന്നു. മെയ് 1 മുതല്‍ മറ്റ് ഇന്ധനങ്ങള്‍ക്കും വില വര്‍ദ്ധിക്കും.

Share this news

Leave a Reply

%d bloggers like this: