നഴ്‌സുമാർ അടക്കമുള്ള കോവിഡ് ഹീറോസിന് തങ്ങളുടെ കടകളിൽ 50% ഓഫർ പ്രഖ്യാപിച്ച് Krispy Kreme

അയര്‍ലണ്ടില്‍ കോവിഡ് പ്രതിരോധത്തിന് മുന്‍നിരയിലുള്ള നഴ്‌സുമാര്‍, ഗാര്‍ഡ, ഫയര്‍ സര്‍വീസ്, സോഷ്യല്‍ കെയര്‍ ജോലിക്കാര്‍, പ്രതിരോധ സേനാംഗങ്ങള്‍ തുടങ്ങിയവര്‍ക്ക് ആദരവുമായി ഡോനട്ട് നിര്‍മ്മാതാക്കളായ Krispy Kreme.

ഇവര്‍ക്ക് ജനുവരി മാസത്തിലെ എല്ലാ ബുധനാഴ്ചയും തങ്ങളുടെ കടകളില്‍ നിന്നും ഏത് ഭക്ഷണം വാങ്ങിയാലും 50% ഓഫ് ആണ് Krispy Kreme പ്രഖ്യാപിച്ചിരിക്കുന്നത്. ഏത് ഐറ്റവും ഒരു ഡസന്‍ ഓര്‍ഡര്‍ ചെയ്യുമ്പോഴാണ് ഓഫര്‍.

കടകളില്‍ എത്തി തങ്ങളുടെ ബാഡ്ജ് കാണിച്ചാല്‍ ഇളവ് ലഭിക്കുമെന്ന് കമ്പനി വ്യക്തമാക്കി. 18-ന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് ഇളവ് ലഭിക്കുക.

Share this news

Leave a Reply

%d bloggers like this: