ഡബ്ലിൻ സിറ്റി സെന്ററിലെ ആദ്യ Krispy Kreme സ്റ്റോർ മെയിൽ പ്രവർത്തനമാരംഭിക്കും
ഡബ്ലിന്‍ സിറ്റി സെന്ററിലെ തങ്ങളുടെ ആദ്യ സ്റ്റോര്‍ മെയ് മാസത്തില്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് Krispy Kreme. ലോകപ്രശസ്ത ഡോനട്ട് കമ്പനിയായ Krispy Kreme-ന് ഡബ്ലിനില്‍ വേറെ രണ്ട് സ്റ്റോറുകളുണ്ടെങ്കിലും സിറ്റി സെന്ററില്‍ ഇതുവരെ ബിസിനസ് ആരംഭിച്ചിട്ടില്ല. ഡബ്ലിനിലെ Dame Street-ലുള്ള Central Plaza-യില്‍ സ്‌റ്റോര്‍ നിര്‍മ്മിക്കാന്‍ സിറ്റി കൗണ്‍സില്‍ അനുമതി നല്‍കിയതായി Krispy Kreme കഴിഞ്ഞ ദിവസം വ്യക്തമാക്കി. നേരത്തെ സ്‌റ്റോറിന്റെ വലിപ്പം അധികമാണെന്ന കാരണം പറഞ്ഞ് നിര്‍മ്മാണാനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന്, വലിപ്പം കുറവുള്ള പുതിയ പ്ലാന്‍ കമ്പനി സമര്‍പ്പിക്കുകയായിരുന്നു. … Read more