Ashling Murphy കൊലപാതകവുമായി ബന്ധപ്പെട്ട് Gardaí ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്ത ആളെ മോചിപ്പിച്ചു

Ashling Murphy
കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി തടവിലാക്കിയ ആളെ Gardaí വിട്ടയച്ചു.

Gardaí അന്വേഷണത്തിൽ നിന്ന് ആ വ്യക്തിയെ ഒഴിവാക്കി, അയാളെ  ഇനി കേസിൽ സംശയിക്കുന്നയാളായി കണക്കാക്കുന്നില്ല എന്ന് വ്യാഴാഴ്ച രാത്രിയോടെ Gardaí അറിയിച്ചു.

23 കാരിയായ അധ്യാപിക Tullamore ലെ കനാല്‍ വഴിയരികില്‍  ജോഗിംഗ് നിടെ  കൊല്ലപ്പെട്ടതിനെ തുടർന്ന് കൊലപാതക അന്വേഷണം പുരോഗമിക്കുകയാണ്.

"നേരായ ഹാൻഡിൽബാറുകളും മഞ്ഞ/പച്ച മുൻ ഫോർക്കുകളും" ഉള്ള ഫാൽക്കൺ സ്റ്റോം മൗണ്ടൻ ബൈക്കിനെ കുറിച്ചുള്ള വിവരങ്ങൾ കിട്ടുന്നവര്‍ ഉടനെ  Gardaí  അറിയിക്കാന്‍ അഭ്യർത്ഥിക്കുന്നു.

കൊല്ലപെട്ട Ms Murphy യുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കിയതായി Gardaí  പ്രസ്താവനയിൽ പറഞ്ഞു, എന്നാൽ അതിന്റെ ഫലങ്ങൾ “കേസ് അന്വോഷണത്തിന്റെ ഭാഗമായി പുറത്തുവിടുന്നില്ല.”


 

 


Share this news

Leave a Reply

%d bloggers like this: