അയർലണ്ടിൽ കെട്ടിക്കിടക്കുന്നത് 5,000-ഓളം അപേക്ഷകൾ; കൂടുതൽ ജീവനക്കാരെ നിയമിക്കുമെന്ന് അധികൃതർ

അയര്‍ലണ്ടില്‍ നിലവില്‍ 5,000-ഓളം Personal Public Service Numbers (PPSNs) അപേക്ഷകള്‍ കെട്ടിക്കിടക്കുന്നതായി സാമൂഹിക സുരക്ഷാ വകുപ്പ്. തുടര്‍ന്ന് ഇവയില്‍ തീര്‍പ്പ് കല്‍പ്പിക്കാനായി കൂടുതല്‍ ഉദ്യോഗസ്ഥരെ നിയമിക്കുമെന്ന് വകുപ്പ് അറിയിച്ചു.

ഇന്ത്യക്കാര്‍ അടക്കമുള്ള വിദേശികളാണ് PPS നമ്പര്‍ കിട്ടാതെ വിഷമിക്കുന്നതില്‍ ഭൂരിഭാഗവും. ജോലി, ബില്ലുകള്‍ അടയ്ക്കല്‍, രാജ്യത്ത് താമസം തുടരല്‍ എന്നിവയ്‌ക്കെല്ലാം വിദേശികള്‍ക്ക് PPS നമ്പര്‍ ആവശ്യമാണ്.

കഴിഞ്ഞ ഡിസംബര്‍ മാസത്തില്‍ നല്‍കിയ അപേക്ഷയ്ക്ക് ഒരു മാസത്തിന് ശേഷവും യാതൊരു തരത്തിലുള്ള നീക്കുപോക്കും ഉണ്ടായിട്ടില്ലെന്നും, അപേക്ഷ സംബന്ധിച്ച് ഒരു വിവരവും വകുപ്പില്‍ നിന്നും വിളിച്ചറിയിച്ചിട്ടില്ലെന്നും അപേക്ഷകര്‍ പരാതിപ്പെടുന്നുണ്ട്. പലരും PPS നമ്പര്‍ ലഭിക്കാത്തത് കാരണം ജോലി നഷ്ടപ്പെടുമെന്ന ഭീതിയിലുമാണ്.

ഡബ്ലിന്‍, കോര്‍ക്ക് പ്രദേശങ്ങളില്‍ PPS അപേക്ഷകളുടെ നടപടിക്രമങ്ങള്‍ക്ക് നാല് മുതല്‍ അഞ്ച് ആഴ്ച വരെ എടുക്കുന്നതായാണ് സാമൂഹി േസുരക്ഷാ വകുപ്പ് പറയുന്നത്. ഇത് പരിഹരിക്കാനായി നടപടികള്‍ സ്വീകരിച്ചുകഴിഞ്ഞു. ജോലിക്കായി PPS നമ്പര്‍ ആവശ്യമുള്ളവരുടെ അപേക്ഷകള്‍ക്ക് മുന്‍ഗണന നല്‍കുന്നുണ്ടെന്നും വകുപ്പ് പറയുന്നു.

അതേസമയം ചില അപേക്ഷകള്‍ പൂര്‍ണ്ണമല്ലാത്തതും, നമ്പര്‍ നല്‍കാന്‍ കാലതാമസം സൃഷ്ടിക്കുന്നതായി വകുപ്പ് പറയുന്നു. 1,500-ഓളം അപേക്ഷകളാണ് ഇത്തരത്തിലുള്ളത്.

Share this news

Leave a Reply

%d bloggers like this: