ഡബ്ലിൻ സ്വദേശിയായ 45-കാരിയെ കാണാതായിട്ട് 3 ആഴ്ച; പ്രാർത്ഥനയോടെ ഏകമകൾ; അന്വേഷണം ഊർജ്ജിതമാക്കി ഗാർഡ

ഡബ്ലിനില്‍ നിന്നും മൂന്നാഴ്ച മുമ്പ് കാണാതായ 45-കാരിക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി ഗാര്‍ഡ. ജനുവരി 7-ന് Donabate-ലെ Shoreline Hotel-ല്‍ നിന്നും ഒരു ടാക്‌സിയില്‍ കയറി പോയ Bernadette Connolly എന്ന 45-കാരിയെ പിന്നീടിതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

Donabate Beach കവാടത്തിലേയ്ക്ക് ഇവര്‍ നടക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഗാര്‍ഡയ്ക്ക് ലഭിച്ചിരുന്നു. ഇതില്‍ നിന്നും കാണാതാകുമ്പോള്‍ ഇവര്‍ ഒരു black Nike training top, black Nike leggings, കറുത്ത നിറത്തിലുള്ള, വെള്ള സോള്‍ ഉള്ള ട്രെയിനിങ് ഷൂസ് എന്നിവയാണ് ധരിച്ചിരുന്നതെന്ന് വ്യക്തമായിട്ടുണ്ട്. ഒരു black bobble ഉള്ള black woolly hat-ഉം ധരിച്ചിരുന്നു.

Swords സ്വദേശിയായ Bernadette-ന് ഏകദേശം 5 അടി 6 ഇഞ്ച് പൊക്കമുണ്ട്. മെലിഞ്ഞ ശരീരം, തവിട്ട് നിറമുള്ള കണ്ണുകള്‍, നീളമുള്ള കറുത്ത തലമുടി എന്നിവയാണ് പ്രത്യേകതകള്‍.

ഇവരെ കാണാതായ പ്രദേശത്ത് ഇന്ന് അന്വേഷണം നടത്തുമെന്ന് ഗാര്‍ഡ അറിയിച്ചിട്ടുണ്ട്.

Bernadette-നെ പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ഉടന്‍ അടുത്ത ഗാര്‍ഡ സ്റ്റേഷനിലോ താഴെ പറയുന്ന നമ്പറുകളിലോ ബന്ധപ്പെടുക:
Swords Garda Station 01 666 4700
Garda Confidential Line on 1800 666 111

Share this news

Leave a Reply

%d bloggers like this: