ഡബ്ലിൻ തുറമുഖത്ത് വൻ മയക്കുമരുന്ന് വേട്ട; പിടികൂടിയത് 45 കിലോ കൊക്കെയ്ൻ

ഡബ്ലിന്‍ തുറമുഖത്ത് വന്‍ മയക്കുമരുന്ന് വേട്ട. ഗാര്‍ഡ, കസ്റ്റംസ്, റവന്യൂ എന്നിവര്‍ ചേര്‍ന്ന് ശനിയാഴ്ച നടന്ന പരിശോധനയിലാണ് 3 മില്യണ്‍ യൂറോയിലേറെ വിലവരുന്ന കൊക്കെയ്ന്‍ പിടികൂടിയത്.

തുറമുഖം വഴി എത്തിയ ഒരു വാഹനത്തിലെ ഫ്രിഡ്ജില്‍ ഒളിപ്പിച്ച നിലയിലായിരുന്നു 45 കിലോഗ്രാം വരുന്ന കൊക്കെയ്ന്‍. വാഹനം നിര്‍ത്തിയുള്ള പരിശോധനയിലാണ് ഇത് പിടികൂടിയത്. സംഭവത്തില്‍ 46-കാരനായ ഒരാളെ അറസ്റ്റ് ചെയ്തതായും, ഇയാളെ ചോദ്യം ചെയ്തുവരികയാണെന്നും ഗാര്‍ഡ അറിയിച്ചു.

അന്താരാഷ്ട്ര കുറ്റവാളി സംഘങ്ങളെ ലക്ഷ്യമിട്ട് നടന്നുവരുന്ന ഓപ്പറേഷന്റെ ഭാഗമായിരുന്നു ഇന്നലെ നടന്ന പരിശോധന. പ്രത്യേകപരിശീലനം നേടിയ ജെയിംസ് എന്ന നായയാണ് മയക്കുമരുന്ന് കണ്ടെത്താന്‍ ഉദ്യോഗസ്ഥരെ സഹായിച്ചത്.

ജനുവരി 22-ന് മറ്റൊരു പരിശോധനയില്‍ തുറമുഖത്ത് നിന്നും 1.4 മില്യണ്‍ വില വരുന്ന കൊക്കെയ്ന്‍ അധികൃതര്‍ പിടികൂടിയിരുന്നു.

Share this news

Leave a Reply

%d bloggers like this: