കോർക്കിൽ നിന്നും കാണാതായ തിമോത്തി കെല്ലിയെ (59) കണ്ടെത്താൻ സഹായിക്കാമോ?

കോര്‍ക്കില്‍ നിന്നും കാണാതായ 59-കാരനെ കണ്ടെത്താന്‍ പൊതുജനസഹായം തേടി ഗാര്‍ഡ. ജനുവരി 29, ശനിയാഴ്ച മുതലാണ് Timothy Kelly (59)-യെ Commons Road-ലെ വീട്ടില്‍ നിന്നും കാണാതായിരിക്കുന്നത്. രാത്രി 11.30-ഓടെ വീട്ടില്‍ നിന്നും പുറത്ത് പോയ ഇദ്ദേഹം തിരികെ വന്നിട്ടില്ല.

5 അടി 7 ഇഞ്ച് ഉയരം, തടിച്ച ശരീരം, വെട്ടിയൊതുക്കിയ ഗ്രേ നിറത്തിലുള്ള മുടി, ബ്ലൂ നിറത്തിലുള്ള കണ്ണുകള്‍ എന്നിവയാണ് ഇദ്ദേഹത്തിന്റെ പ്രത്യേകതകള്‍. കാണാതാകുമ്പോള്‍ എന്ത് വസ്ത്രമാണ് ധരിച്ചിരുന്നതെന്ന് വ്യക്തമല്ല.

തിമോത്തിയുടെ കുടുംബം അദ്ദേഹത്തെപ്പറ്റി ആശങ്കയിലാണ്.

തിമോത്തിയെ പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ തൊട്ടടുത്ത ഗാര്‍ഡ സ്റ്റേഷനിലോ, താഴെ പറയുന്ന നമ്പറുകളിലോ ബന്ധപ്പെടുക:
Gurranabraher Garda Station on 021 494 6200
Garda Confidential Line on 1800 666 111

Share this news

Leave a Reply

%d bloggers like this: