പാറക്കെട്ടിൽ തൂങ്ങിക്കിടന്ന പിതാവിനെ രക്ഷിക്കാനായി ധീരമായ ഇടപെടൽ; 10 വയസുകാരന് നാഷണൽ ആംബുലൻസ് സർവീസ് അംഗീകാരം

പാറക്കെട്ടില്‍ നിന്നും താഴെ വീഴാന്‍ തുടങ്ങിയ പിതാവിനെ രക്ഷിക്കാനായി സമയോചിത ഇടപെടല്‍ നടത്തി, രക്ഷാസംഘത്തെ എത്തിച്ച 10 വയസുകാരന് ധീരതയ്ക്കുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കി The National Ambulance Service (NAS).

കഴിഞ്ഞ നവംബര്‍ 16-നാണ് കൗണ്ടി ഡോണഗലിലെ Kilcar-ല്‍ സംഭവം നടന്നത്. 10 വയസുകാരനായ Owen Cunningham, പിതാവായ Seamus Cunningham-മായി തന്റെ കൃഷിയിടത്തില്‍ ജോലി ചെയ്യവേ Seamus പാറക്കെട്ടില്‍ നിന്നും കാല്‍ വഴുതുകയും, വീഴാതിരിക്കാനായി ഒരു മുനമ്പില്‍ പിടിച്ച് തൂങ്ങിക്കിടക്കുകയും ചെയ്യുകയായിരുന്നു.

ഇവരുടെ കൈവശം മൊബൈല്‍ ഫോണ്‍ ഇല്ലാതിരുന്നതിനാലും, സംഭവത്തിന്റെ ഗൗരവം മനസിലാതിനാലും Owen ഉടനടി വീട്ടിലേയ്ക്ക് പാഞ്ഞു. അവിടെയെത്തി മറ്റുള്ളവരോട് കാര്യം പറഞ്ഞ ശേഷം സൈക്കിളില്‍ വീണ്ടും തിരികെ പിതാവിനടുത്തെത്തി.

തുടര്‍ന്ന് NAS, പാരാമെഡിക്കല്‍ സംഘം, Coast Guard R118 helicopter എന്നിവരെത്തി Seamus-നെ രക്ഷിച്ചു. ഇദ്ദേഹത്തെ എയര്‍ലിഫ്റ്റ് ചെയ്യുകയും ചെയ്തു.

Owen-ന്റെ സമയോചിതമായ ഇടപെടലും, ധൈര്യവും പരിഗണിച്ചാണ് ധീരതയ്ക്കുള്ള സര്‍ട്ടിഫിക്കറ്റ് സമ്മാനിച്ചത്. Kilcar National School-ല്‍ വച്ച് ബുധനാഴ്ചയായിരുന്നു ചടങ്ങ്.

Share this news

Leave a Reply

%d bloggers like this: