അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ്സ് (AIC) ബ്രിട്ടൺ & അയർലണ്ട് ദേശീയ സമ്മേളനത്തിന്റെ പൊതുസമ്മേളനം ഫെബ്രുവരി 5 ഉച്ചക്ക് 2 മണിക്ക് ഹീത്രൂവിൽ നടക്കും. പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യുന്ന പൊതുസമ്മേളനത്തിൽ ഇടതുപക്ഷ കലാസാംസ്കാരികസംഘടനയായ കൈരളി യുകെ വിവിധ കലാപരിപാടികൾ അവതരിപ്പിക്കും.
പൊതുസമ്മേളനത്തിനു പകിട്ടേറ്റാൻ റിവേഴ്സ് ക്വിസ് പരിപാടിയായ അശ്വമേധം അരങ്ങേറും. ഡോ: ജിഎസ് പ്രദീപ് അവതരിപ്പിക്കുന്ന വിശ്വപ്രസിദ്ധമായ അശ്വമേധം ആദ്യമായാണ് യുകെയിൽ അവതരിപ്പിക്കുന്നത്.
സമ്മേളനത്തിന്റെ ഭാഗമായി പാർട്ടിയുടെ യുകെയിലെ ചരിത്രം വിളിച്ചോതുന്ന എക്സിബിഷൻ , സോഷ്യലിസ്റ്റ് റാഫിൾ തുടങ്ങിയ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.
പൊതുസമ്മേളനത്തിൽ മുഴുവൻ മതേതര ജനാധിപത്യവിശ്വാസികളും പങ്കെടുക്കണമെന്ന് പാർട്ടി സെക്രട്ടറി സ. ഹർസെവ് ബെയ്ൻസ് സ്വാഗതസംഘം ഭാരവാഹികളായ സ. ബിനോജ് ജോൺ , സ. രാജേഷ് കൃഷ്ണ തുടങ്ങിയവർ അഭ്യർത്ഥിച്ചു