ബാങ്ക് അക്കൗണ്ട് സ്വിച്ച് ചെയ്ത് ലോൺ തിരിച്ചടവ് തുക ലാഭിക്കാം; കാംപെയിനുമായി ധനമന്ത്രി

Switch Your Bank കാംപെയിനിന്റെ മൂന്നാമത്തെയും, അവസാനത്തെയും ഘട്ടം പ്രഖ്യാപിച്ച് ധനമന്ത്രി പാസ്‌കല്‍ ഡോണഹു. മോര്‍ട്ട്‌ഗേജ് തിരിച്ചടവ് അടക്കമുള്ള കാര്യങ്ങളില്‍ ഉപഭോക്താക്കള്‍ക്ക് ലാഭം ലഭിക്കുന്ന തരത്തില്‍ നിലവിലെ ബാങ്കില്‍ നിന്നും, മറ്റൊരു ബാങ്കിലേയ്ക്ക് അക്കൗണ്ട് മാറ്റുന്നതിന് സഹായം നല്‍കുന്ന പദ്ധതിയാണ് Switch Your Bank.

ധനകാര്യവകുപ്പ് ഏറ്റെടുത്ത് നടത്തുന്ന പദ്ധതിക്ക് ഫണ്ട് നല്‍കുന്നത് AIB, PTSB എന്നീ ബാങ്കുകള്‍ ചേര്‍ന്നാണ്.

കാംപെയിനിന്റെ ആദ്യ രണ്ട് ഘട്ടങ്ങളില്‍ ഇത്തരത്തില്‍ സ്വിച്ചിങ് നടത്തുന്നതിലൂടെ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന ഗുണങ്ങളെപ്പറ്റിയാണ് വിശദീകരിച്ചിരുന്നത്. ഈ ഘട്ടത്തില്‍ സ്വിച്ചിങ്ങിനായി ഏത് ബാങ്ക് തെരഞ്ഞെടുക്കണമെന്ന് എങ്ങനെ തീരുമാനിക്കാം എന്നതിന്റെ വിശദാംശങ്ങളാണ് നല്‍കുന്നത്.

സ്വിച്ചിങ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്: www.switchyourbank.ie

സ്വിച്ചിങ് നടപടി ഘട്ടം ഘട്ടമായി ഈ വെബ്‌സൈറ്റില്‍ വിശദീകരിക്കുന്നു. ഓരോ ബാങ്കിന്റെയും നിരക്കുകളും മറ്റും കണക്കാക്കാനുള്ള വഴികളും ഇവിടെ ലഭ്യമാണ്.

Share this news

Leave a Reply

%d bloggers like this: