LGPA ഗോൾഫ് ലോകകിരീടം നേടുന്ന ആദ്യ ഐറിഷ് വനിതയായി ലിയോണ മഗ്വയർ

അമേരിക്കയിലെ ലോകപ്രശസ്തമായ Ladies Professional Golf Association (LPGA) ടൂറില്‍ കിരീടം നേടുന്ന ആദ്യ ഐറിഷ് വനിതയായി Leona Maguire. ഫ്‌ളോറിഡയിലെ Drive On Championship-ലാണ് ലിയോണ ഈ അഭിമാനനേട്ടം കൈവരിച്ചത്.

കാവന്‍ സ്വദേശിയായ ലിയോണ ചാംപ്യന്‍ഷിപ്പിന്റെ അവസാനദിനമായ ഇന്നലെ 67 എന്ന സ്‌കോറോടെയാണ് എതിരാളികലെ നിഷ്പ്രഭമാക്കിയത്. മുമ്പ് വേള്‍ഡ് അമച്വര്‍ ഗോള്‍ഫര്‍മാരില്‍ ഒന്നാം നമ്പറുമായിരുന്നു 27-കാരിയായ ലിയോണ.

ടൂര്‍ണ്ണമെന്റില്‍ അമേരിക്കക്കാരിയായ ലെക്‌സി തോംസണ്‍ (സ്‌കോര്‍ 65) രണ്ടാം സ്ഥാനവും, സാറ ഷ്‌മെല്‍സല്‍ (സ്‌കോര്‍ 64) മൂന്നാം സ്ഥാനവും നേടി.

LGPA-യില്‍ കഴിഞ്ഞ വര്‍ഷം രണ്ട് തവണ റണ്ണര്‍ അപ്പായ ലിയോണയ്ക്ക് അഭിമാനനേട്ടമാണ് വിജയം പിടിച്ചടക്കിയ ഈ മത്സരം.

‘ഇത് ഏറെക്കുറെ സ്വപ്‌നതുല്യമാണ്,’ മത്സരവിജയത്തിന് ശേഷം ലിയോണ പറഞ്ഞു. ’17 വര്‍ഷം നീണ്ട പ്രയത്‌നത്തിനിടെ എന്നെങ്കിലും ഈ അത്ഭുതം [LGPA കിരീടംനേട്ടം] സംഭവിക്കുമോ എന്ന് ഞാന്‍ ചിന്തിച്ചിരുന്നു.’

Share this news

Leave a Reply

%d bloggers like this: