വീണ്ടും ക്രൂരത: കോർക്കിൽ കൗമാരക്കാരിക്ക് നേരെ ചെറുപ്പക്കാരുടെ ആക്രമണം

കോര്‍ക്ക് ടൗണില്‍ കൗമാരക്കാരിക്ക് നേരെ ആക്രമണം. Fermoy പ്രദേശത്തുവച്ച് തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം.

റോഡിലൂടെ നടന്നുപോകുകയായിരുന്ന 16-കാരിയെ രണ്ട് ചെറുപ്പക്കാര്‍ ആക്രമിക്കുകയായിരുന്നു. ഉച്ചത്തില്‍ കരഞ്ഞ പെണ്‍കുട്ടിയുടെ ശബ്ദം കേട്ട് പലരും ഓടിക്കൂടിയതോടെ അക്രമികള്‍ രക്ഷപ്പെട്ടു. പെണ്‍കുട്ടിയെ രക്ഷിക്കാനെത്തിയ ഒരു കൗമാരക്കാരന് അക്രമത്തില്‍ ചെറിയ പരിക്കേല്‍ക്കുകയും ചെയ്തു.

പെണ്‍കുട്ടിക്ക് കാര്യമായ പരിക്കുകളൊന്നുമേറ്റില്ല. എന്നാല്‍ ആക്രമണത്തെത്തുടര്‍ന്നുള്ള ഷോക്കിലാണ് ഇവര്‍.

സംഭവത്തില്‍ സിസിടിടി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഗാര്‍ഡ, 30-ലേറെ പ്രായമുള്ള ഒരാളെ അറസ്റ്റ് ചെയ്തു. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.

അക്രമവുമായി ബന്ധപ്പെട്ട് വല്ല വിവരവുമുള്ളവര്‍ അടുത്തുള്ള ഗാര്‍ഡ സ്റ്റേഷനിലോ, Fermoy സ്‌റ്റേഷനിലോ ബന്ധപ്പെടണമെന്ന് ഗാര്‍ഡ അഭ്യര്‍ത്ഥിച്ചു.

Fermoy സ്റ്റേഷന്‍: 025 82100

Share this news

Leave a Reply

%d bloggers like this: