അയർലണ്ടിൽ രജിസ്റ്റർ ചെയ്ത കുടിയേറ്റക്കാരിൽ ഏറ്റവും കൂടുതൽ പേർ ഇന്ത്യയിൽ നിന്ന്; ദീർഘകാല താമസ അനുമതി ലഭിക്കുന്നതിലും ഇന്ത്യക്കാർ മുന്നിൽ

മറ്റ് രാജ്യങ്ങളില്‍ നിന്നും അയര്‍ലണ്ടിലേയ്ക്ക് കുടിയേറി, ഇവിടെ നിയമപരമായി രജിസ്റ്റര്‍ ചെയ്ത് ജീവിക്കുന്നവരില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഇന്ത്യയില്‍ നിന്നുള്ളവരാണെന്ന് റിപ്പോര്‍ട്ട്. ഇമിഗ്രേഷന്‍ വകുപ്പ് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച 2020 വാര്‍ഷിക റിവ്യൂ റിപ്പോര്‍ട്ടിലാണ് ഇത് സംബന്ധിച്ച വിവരങ്ങളുള്ളത്.

അയര്‍ലണ്ടിലെ രജിസ്റ്റര്‍ ചെയ്യപ്പെട്ട ആകെ കുടിയേറ്റക്കാരില്‍ 21 ശതമാനവും ഇന്ത്യയില്‍ നിന്നുള്ളവരാണെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. 2020-ലെ കണക്കനുസരിച്ച് ഓരോ രാജ്യത്ത് നിന്നുമുള്ള കുടിയേറ്റക്കാരുടെ എണ്ണം (നിയമപരമായി രജിസ്റ്റര്‍ ചെയ്തവര്‍) താഴെ പറയും പ്രകാരമാണ്:

· India (21%),

· Brazil (14%),

· China (7%),
· USA (6%),
· Pakistan (5%),
· Nigeria (4%),
· Philippines (4%),
· South Africa (3%)
· Malaysia (2%), and
· Canada (2%)

അതേസമയം കോവിഡ് ബാധ ആരംഭിച്ച 2020-ല്‍, മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് രജിസ്റ്റര്‍ ചെയ്ത കുടിയേറ്റക്കാരുടെ എണ്ണത്തില്‍ കുറവ് സംഭവിച്ചിട്ടുണ്ട്. ISD, An Garda Síochána എന്നിവയുടെ കീഴില്‍ 2020-ല്‍ ആകെ 157,000 പേര്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍, 2019-ല്‍ അത് 169,733 ആയിരുന്നു. അതായത് 7% വ്യത്യാസം.

അയര്‍ലണ്ടിലെ കുടിയേറ്റക്കാരില്‍ ഭൂരിഭാഗം പേരും പഠനം അല്ലെങ്കില്‍ ജോലി എന്നിവയ്ക്കായി എത്തിയിരിക്കുന്നവരാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ദീര്‍ഘകാല താമസം അനുവദിച്ച് കിട്ടുന്ന ഇതര പൗരന്മാരില്‍ ഇന്ത്യക്കാര്‍ രണ്ടാം സ്ഥാനത്താണ്. 2020-ല്‍ 34 പേര്‍ക്കാണ് ഈ അനുമതി ലഭിച്ചത്. 43 പേരുമായി ചൈനയാണ് ഒന്നാം സ്ഥാനത്ത്. 28 പേരുമായി പാക്കിസ്ഥാന്‍ മൂന്നാം സ്ഥാനത്തും. ആകെ 188 പേര്‍ക്ക് 2020-ല്‍ ദീര്‍ഘകാല താമസത്തിന് അനുമതി ലഭിച്ചു.

comments

Share this news

Leave a Reply

%d bloggers like this: