ദ്രോഹഡയിൽ നിന്നും കാണാതായ Iris Hirvoj (33)-നെ തേടി ഗാർഡ; ആശങ്കയോടെ കുടുംബം

ദ്രോഹഡയില്‍ നിന്നും ചൊവ്വാഴ്ച മുതല്‍ കാണാതായ Iris Hirvoj (33) എന്ന സ്ത്രീയെ കണ്ടെത്താന്‍ പൊതുജനസഹായം തേടി ഗാര്‍ഡ. ഡ്രോഹഡയിലെ വീട്ടില്‍ നിന്നും ഫെബ്രുവരി 8 ചൊവ്വാഴ്ച രാവിലെ മുതലാണ് ഇവരെ കാണാതായിരിക്കുന്നത്.

5 അടി 5 ഇഞ്ച് ഉയരം, മെലിഞ്ഞ ശരീരം, നീളം കുറഞ്ഞ ബ്ലോണ്ട് തലമുടി, നീല നിറമുള്ള കണ്ണുകള്‍ എന്നിവയാണ് ഐറിസിനെ തിരിച്ചറിയാനുള്ള മാര്‍ഗ്ഗങ്ങള്‍. ഇവര്‍ ഡബ്ലിനിലെ Harolds Cross പ്രദേശത്ത് എത്തിയിരിക്കാമെന്നാണ് സംശയം.

ഐറിസിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അടുത്ത ഗാര്‍ഡ സ്റ്റേഷനിലോ, താഴെ പറയുന്ന നമ്പറുകളിലോ അറിയിക്കുക:
Drogheda Garda Station on 041 987 4200
Garda Confidential Line on 1800 666 111

Share this news

Leave a Reply

%d bloggers like this: