ഡബ്ലിനിൽ നിന്നും 28-കാരനെ കാണാതായി; ആശങ്കയോടെ കുടുംബം

ഡബ്ലിനില്‍ നിന്നും കാണാതായ ചെറുപ്പക്കാരനെ തിരികെയെത്തിക്കാന്‍ പൊതുജനസഹായം തേടി ഗാര്‍ഡ. ഫെബ്രുവരി 5 ശനിയാഴ്ച മുതലാണ് Dean McCann എന്ന 28-കാരനെ നോര്‍ത്ത് ഡബ്ലിനിലെ Drumcondra-യില്‍ നിന്നും കാണാതായത്.

5 അടി 11 ഇഞ്ച് ഉയരം, മെലിഞ്ഞ ശരീരം, നീളം കുറഞ്ഞ ബ്രൗണ്‍ തലമുടി, താടി എന്നിവയാണ് ഡീനിനെ തിരിച്ചറിയാനുള്ള മാര്‍ഗ്ഗങ്ങള്‍.

ഇദ്ദേഹത്തെക്കുറിച്ച് കുടുംബം വളരെ ആശങ്കയിലാണ്.

കാണാതാകുമ്പോള്‍ ഒരു വെള്ള ടി-ഷര്‍ട്ട്, കറുത്ത അഡിഡാസ് ട്രാക്ക്‌സ്യൂട്ട്, Navy Puffa ജാക്കറ്റ് എന്നിവയാണ് ധരിച്ചിരുന്നത്.

ഡീനിനെ പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അടുത്ത ഗാര്‍ഡ സ്റ്റേഷനിലോ, താഴെ പറയുന്ന നമ്പറുകളിലോ അറിയിക്കുക:
Santry Garda Station on 01 666 4000
Garda Confidential Line on 1800 666 111

Share this news

Leave a Reply

%d bloggers like this: