വിദേശത്ത് നിന്നും ഇന്ത്യയിൽ എത്തുന്നവർ പൂർണമായും വാക്‌സിനേറ്റഡ് ആണെങ്കിൽ ഇനിമുതൽ RTPCR ടെസ്റ്റ് ചെയ്യേണ്ടതില്ല

വിദേശത്ത് നിന്നും ഇന്ത്യയിലേയ്ക്ക് വരുന്നവര്‍ക്ക് കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ്. ഇനിമുതല്‍ വിദേശത്ത് നിന്നും എത്തുന്നവര്‍ മുഴുവനായും വാക്‌സിനേറ്റ് ചെയ്യപ്പെട്ടവരാണെങ്കില്‍ യാത്രയ്ക്ക് മുമ്പ് RTPCR ടെസ്റ്റ് ചെയ്യേണ്ടതില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. പകരം പ്രൈമറി വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി അപ്ലോഡ് ചെയ്താല്‍ മതിയാകും.

ഈ നിയന്ത്രണം ഫെബ്രുവരി 14 മുതല്‍ നിലവില്‍ വരുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

നേരത്തെ പല രാജ്യങ്ങളിലെയും RTPCR ടെസ്റ്റ് നിരക്ക് വളരെകൂടുതലായതിനാല്‍ ഇടയ്ക്കിടെ ഇന്ത്യയിലെത്തുന്ന പ്രവാസികള്‍ക്ക് അതൊരു ഭീമമായ ചെലവായി മാറിയിരുന്നു.

ഏഴ് ദിവസമോ അതില്‍ കുറവോ കാലയളവിലേയ്ക്ക് സന്ദര്‍ശനത്തിനെത്തുന്ന പ്രവാസികള്‍ക്ക് ക്വാറന്റൈന്‍ ആവശ്യമില്ലെന്ന് കേരള സര്‍ക്കാരും നേരത്തെ നിയന്ത്രണത്തില്‍ ഇളവ് വരുത്തിയിരുന്നു.

Share this news

Leave a Reply

%d bloggers like this: