ആശങ്ക സൃഷ്ടിച്ച് കൊടുങ്കാറ്റ് മുന്നറിയിപ്പുകൾ : അയർലണ്ട് ജാഗ്രതയിൽ

ഡബ്ലിൻ : യൂണിസ് കൊടുങ്കാറ്റ് വ്യാഴാഴ്ച രാത്രിയോടെ ഐറിഷ് തീരത്തെത്തുമെന്നതിനാൽ ശക്തമായ കാറ്റിനൊപ്പം പേമാരിക്കും , മഞ്ഞ് വീഴ്ചയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു.

ഡ്യൂഡ്‌ലി എന്ന് പേരിട്ടിരിക്കുന്ന കൊടുങ്കാറ്റ് ബുധനാഴ്ച ഐറിഷ് തീരത്തെത്തുമെന്ന് Met Eireann കഴിഞ്ഞ ദിവസം തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. അതിന് പിന്നാലെ (Eunice) യൂണിസ് കൊടുങ്കാറ്റും രാജ്യത്തെ ബാധിക്കുമെന്ന് അറിയിച്ചു.

ഇത് ഒരേ സമയം അപകടകരവും വിനാശകരവുമായ സംഭവമാകാൻ സാധ്യതയുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. യെല്ലോ സ്റ്റാറ്റസ് മുന്നറിയിപ്പുകൾ ഇന്ന് ഉച്ചക്ക് 12 മുതൽ രാജ്യത്തുടനീളം പ്രാബല്യത്തിൽ വരും. ഡോണഗലിൽ ഇന്ന് രാത്രി 9 മണി മുതൽ ഓറഞ്ച് സ്റ്റാറ്റസ് വാണിംഗുകൾ പുറപ്പെടുവിക്കും.

രാജ്യത്തെ തെക്കൻ കൗണ്ടികളിൽ ശക്തമായ കാറ്റ് വീശുന്നതിനൊപ്പം മധ്യ,വടക്കൻ ഭാഗങ്ങളിൽ കാര്യമായ മഞ്ഞുവീഴ്ച ഉണ്ടാകാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നുണ്ട്.

Eunice കൊടുങ്കാറ്റിനുള്ള മുന്നറിയിപ്പുകൾ ഇന്ന് രാവിലെ പുറപ്പെടുവിക്കുമെന്നും വ്യാഴാഴ്ച കൂടുതൽ അപ്ഡേറ്റ് ചെയ്യുമെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് വ്യക്തമാക്കി.

കൂടുതൽ തയ്യാറെടുപ്പിനായി NDFEM ക്രൈസിസ് മാനേജ്‌മെന്റ് ടീം, കാലാവസ്ഥ വകുപ്പുമായി നിരന്തരം ആശയവിനിമയത്തിലേർപ്പെടുമെന്നും റിപ്പോർട്ടുകളുണ്ട്.

വരും ദിവസങ്ങളിൽ റോഡ് യാത്രയ്‌ക്കൊരുങ്ങുന്നവർ ജാഗ്രത പാലിക്കണമെന്ന് റോഡ് സുരക്ഷാ അതോറിറ്റി അറിയിച്ചു. യാത്ര ആരംഭിക്കുന്നതിന് മുമ്പ് പ്രാദേശിക ട്രാഫിക്കും, കാലാവസ്ഥയും പരിശോധിച്ച് സുരക്ഷ ഉറപ്പുവരുത്തണമെന്നാണ് റോഡ് സുരക്ഷാ അതോറിറ്റിയുടെ നിർദ്ദേശം .

നിലവിലത്തെ സാഹചര്യത്തിൽ സ്‌കൂൾ അടച്ചിടേണ്ട ആവശ്യമില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് വക്താവ് തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു.

Share this news

Leave a Reply

%d bloggers like this: