മോഷണം പോയ എൺപതോളം ഇ-സ്കൂട്ടറുകളും സൈക്കിളുകളും കണ്ടെടുത്ത് ഗാർഡ

അന്വേഷണത്തിന്റെ ഭാഗമായി സൗത്ത് ഡബ്ലിൻ ഏരിയയിൽ അടുത്തിടെ നടത്തിയ തിരച്ചിലിൽ മോഷ്ടിച്ച 80-ലധികം ഇ-സ്കൂട്ടറുകളും സൈക്കിളുകളും കണ്ടെടുത്ത് ഗാർഡ.

മോഷ്ടിച്ചതായി സംശയിക്കുന്ന 30-ലധികം സ്കൂട്ടറുകളും സൈക്കിളുകളും തിരിച്ചറിഞ്ഞ് ഉടമകൾക്ക് തിരികെ നൽകി. കെവിൻ സ്ട്രീറ്റ് ഗാർഡ സ്റ്റേഷനിലെ ഇപ്പോൾ അവശേഷിക്കുന്ന വാഹനങ്ങൾ അവരുടെ നിയമാനുസൃത ഉടമകൾക്ക് തിരികെ നൽകുന്നതിന് ഗാർഡ പൊതുജനങ്ങളുടെ സഹായം തേടിയിട്ടുണ്ട്.

വാങ്ങുമ്പോൾ തങ്ങളുടെ സ്‌കൂട്ടറുകളുടെയോ സൈക്കിളുകളുടെയോ ഫോട്ടോ എടുത്ത് സൂക്ഷിക്കാനും , മോഷ്ടിക്കപ്പെട്ടാൽ അവ തിരിച്ചറിയാൻ സഹായിക്കുന്നതിന് അടയാളം രേഖപ്പെടുത്താനും ഗാർഡ പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകി.

ഗർഡയുടെ പക്കലുള്ള ഈ സ്‌കൂട്ടറുകളുടെയോ സൈക്കിളുകളുടെയോ നിയമപരമായ ഉടമ തങ്ങളാണെന്ന് ആരെങ്കിലും വിശ്വസിക്കുന്നുവെങ്കിൽ, അവർക്ക് കെവിൻ സ്ട്രീറ്റ് ഗാർഡ സ്റ്റേഷനുമായി 01 666 9400 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

നിലവിൽ ഗാർഡ കണ്ടെടുത്ത വാഹനങ്ങളുടെ ചിത്രങ്ങൾ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക https://www.garda.ie/garda/en/about-us/our-departments/office-of-corporate-communications/press-releases/2022/february/e-scooters.pdf

Share this news

Leave a Reply

%d bloggers like this: