കാമുകിയുടെ മൂക്ക് ഇടിച്ചു തകർത്ത കേസിൽ യുവാവിന് മൂന്ന് മാസം തടവ്

കാമുകിയെ കിടപ്പറയിൽ വെച്ച് ആക്രമിക്കുകയും മൂക്കിൽ പരിക്കേൽപ്പിക്കുകയും ചെയ്തയാൾക്ക് മൂന്ന് മാസം ജയിൽ ശിക്ഷ .ആദം മർഫി (32) എന്ന യുവാവിനാണ് ശിക്ഷ.. 2021 നവംബറിൽ ഡബ്ലിൻ സർക്യൂട്ട് ക്രിമിനൽ കോടതിയിൽ നടന്ന വിചാരണയിൽ കുറ്റം സമ്മതിക്കുകയായിരുന്നു മർഫി. ഇദ്ദേഹത്തിന്റെ പേരിൽ മുൻപ് കേസുകൾ ഉണ്ടായിട്ടില്ലെന്ന കാരണത്താലും മറ്റ് ഉപാധികൾ വെച്ചും കോടതി ശിക്ഷ ഇളവുചെയ്യുകയിരുന്നു.

2015 ജൂലൈ 3-ന് ഡബ്ലിനിലെ റാത്‌മൈൻസ് ടൗൺ സെന്ററിലുള്ള തന്റെ അപ്പാർട്ട്‌മെന്റിൽ വെച്ചായിരുന്നു യുവാവ് തന്റെ കാമുകിക്കെതിരെ ക്രൂരമായ ആക്രമണം നടത്തിയത് .

ഇപ്പോൾ 31 വയസ്സുള്ള Roisin Macken എന്ന യുവതിക്കാണ് ഈ ദുരനുഭവമുണ്ടായത്. യുവതിയെ കട്ടിലിൽ കെട്ടിയിട്ട് ആദം മർഫി അവളുടെ മുഖത്ത് പലതവണ പഞ്ച് ചെയ്യുകയും മൂക്കിൽ നിന്ന് രക്തം വരുത്തുകയും ചെയ്യുകയായിരുന്നു.

പ്രണയബന്ധത്തിന്റെ പേരിൽ നടത്തിയ വളരെ ഗുരുതരമായ ആക്രമണമായാണ് കോടതി ഇതിനെ കണക്കാക്കുന്നതെന്ന് ജഡ്ജി മെലാനി ഗ്രേലി പറഞ്ഞു.,കൂടാതെ ഈ ആക്രമണം ഇരയുടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും വലിയ നഷ്ടമുണ്ടാക്കി” എന്നും വ്യാഴാഴ്‌ച ശിക്ഷ വിധിച്ച ജഡ്ജി അഭിപ്രായപ്പെട്ടു.

പ്രസ്തുത കുറ്റകൃത്യവുമായി ബന്ധപ്പെട്ട കേസിന്റെ കാലയളവിന്റെ പേരിലും തനിക്കുണ്ടായദുരനുഭവത്തിന്റെ പേരിലും കഴിഞ്ഞ ആറ് വർഷത്തിലേറെയായി കടുത്ത വൈകാരികവും മാനസികവുമായ സമ്മർദ്ദങ്ങൾ അനുഭവിച്ച് വരികയായിരുന്നുവെന്നും യുവതി കോടതിയിൽ വെളിപ്പെടുത്തി.

Share this news

Leave a Reply

%d bloggers like this: