RYANAIR ല്‍ തൊഴിലസരങ്ങള്‍; വാക്ക്-ഇന്‍ ഇന്റര്‍വ്യൂ നാളെ (ശനിയാഴ്ച)

പ്രമുഖ ഐറിഷ് എയര്‍ലൈന്‍ കമ്പനിയായ RYANAIR ല്‍ തൊഴിലവസരങ്ങള്‍. Aircraft Handling, Baggage Handler എന്നീ തസ്തികകളിലാണ് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഈ ഒഴിവുകളിലേക്കുള്ള വാക്ക്-ഇന്‍ റിക്രൂട്ട്മെന്റ് നാളെ( മാര്‍ച്ച് 5 ശനിയാഴ്ച) ഡബ്ലിനിലെ Carlton Hotel ല്‍ നടക്കും.

ഇ.യു രാജ്യങ്ങളില്‍ ജോലി ചെയ്യാന്‍ അവകാശമുള്ള ആളുകള്‍ക്ക് റിക്രൂട്ട്മെന്റില്‍ പങ്കെടുക്കാവുന്നതാണ്. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ഏറ്റവും പുതിയ CV യുമായി അന്നേദിവസം Carlton Hotel ല്‍ എത്തിച്ചേരണം. റിക്രൂട്ട്മെന്റ് ഡ്രൈവില്‍ നേരിട്ട് പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്ക് http://careers.ryanair.com എന്ന വെബ്സൈറ്റ് വഴിയും RYANAIR ലെ വിവിധ ഒഴിവുകളിലേക്ക് അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്.

Share this news

Leave a Reply

%d bloggers like this: