ഐറിഷ് ദേശീയ ബാഡ്‍മിന്റണ്‍ ടൂര്‍ണ്ണമെന്റില്‍‍ മലയാളിത്തിളക്കം; ഇരട്ടക്കിരീടവുമായി Michelle Shochan

അയര്‍ലന്റ് അണ്ടര്‍-17 ഗ്രേഡ്-എ ദേശീയ ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റില്‍ ഇരട്ടക്കിരീട നേട്ടവുമായി മലയാളിയായ Michelle Shochan. വുമണ്‍സ് സിങ്കിള്‍സ്, വുമണ്‍സ് ഡബിള്‍സ് വിഭാഗങ്ങളിലാണ് Michelle Shochan ന്റെ കിരീടനേട്ടം. കഴിഞ്ഞ വര്‍ഷവും ഈ രണ്ടു വിഭാഗങ്ങളിലും മിഷേല്‍ തന്നെയായിരുന്നു ചാംപ്യന്‍.

സിങ്കിള്‍സ് ഫൈനലില്‍‍‍ നോര്‍ത്തേണ്‍ അയര്‍ലന്റില്‍ നിന്നുള്ള Laura Comer നെ പരാജയപ്പെടുത്തിക്കൊണ്ടായിരുന്നു മിഷേല്‍ ഒന്നാമതെത്തിയത്. ‍ഡബിള്‍സ് വിഭാഗത്തില്‍ Laura Comer ആയിരുന്നു മിഷേലിന്റെ പങ്കാളി. ഫെബ്രുവരി 26-27 തീയ്യതികളിലായി Baldoyle ബാഡ്മിന്റണ്‍ സെന്ററിലായിരുന്നു അണ്ടര്‍-17 ഗ്രേഡ്-എ ദേശീയ ബാഡ്‍മിന്റണ്‍ ടൂര്‍ണ്ണമെന്റ് നടന്നത്.

പിതാവ് Shochan ന്റെ കീഴില്‍ എട്ടാം വയസ്സു മുതല്‍ തന്നെ മിഷേല്‍ ബാഡ്മിന്റണ്‍ പരിശീലനം ആരംഭിച്ചിരുന്നു. പിന്നീട് പരിശീലനം Badminton Ireland ന്റെ കീഴിലേക്ക് മാറ്റുകയായിരുന്നു. DFTC ഫിസിക്കള്‍ എഡ്യുക്കേഷന്‍ ഡിപാര്‍ട്മെന്റിലെ ഇന്‍സ്ട്രക്ടറാണ് മിഷേലിന്റെ പിതാവ്. നിലവില്‍ മേരിഫീല്‍ഡ് കോളേജിലെ രണ്ടാംവര്‍ഷ സെക്കന്ററി സ്കൂള്‍ വിദ്യാര്‍ഥിനിയാണ് മിഷേല്‍. പതിനൊന്നാം വയസ്സു മുതല്‍ അണ്ടര്‍-17 വിഭാഗത്തില്‍ മിഷേല്‍ മത്സരിക്കുന്നുണ്ട്.

Share this news

Leave a Reply

%d bloggers like this: