കോവിഡ് വ്യാപനം; University Hospital Limerick (UHL), Nenagh General Hospital എന്നിവിടങ്ങളിൽ സന്ദർശകർക്ക് വിലക്ക്

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണവും, കോവിഡ് കാരണം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണവും രൂക്ഷമായതോടെ സന്ദര്‍ശകര്‍ക്ക് നിയന്ത്രണങ്ങളേര്‍പ്പെടുത്തി ആശുപത്രികള്‍.

University Hospital Limerick (UHL), Nenagh General Hospital എന്നിവയാണ് സന്ദര്‍ശകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതായി അറിയിച്ചിരിക്കുന്നത്. UL Hospital Group എന്ന മാനേജ്‌മെന്റാണ് രണ്ട് ഹോസ്പിറ്റലുകളും നിയന്ത്രിക്കുന്നത്.

കോവിഡിന്റെ സാൂഹിക വ്യാപനം നടന്നിരിക്കുന്ന സാഹചര്യത്തില്‍ ആശുപത്രിയിലെ രോഗികളെയും, ജീവനക്കാരെയും സുരക്ഷിതരാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ആശുപത്രി വക്താവ് വിശദീകരിച്ചു. ആശുപത്രികളിലെ അത്യാവശ്യ സേവനങ്ങള്‍ തുടര്‍ന്നും ലഭ്യമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

UHL-ല്‍ 86 പേരാണ് നിലവില്‍ കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ ആറ് പേര്‍ ഐസിയുവിലാണ്. Nenagh General Hospital-ലും കോവിഡ് ഭീഷണി നേരിടുകയാണ്.

നിയന്ത്രണം വന്നെങ്കിലും ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടികളെ കാണാനായി രക്ഷിതാക്കള്‍ക്ക് എത്താന്‍ തടസമില്ല. ആശയക്കുഴപ്പം ബാധിച്ച രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്കും നിയന്ത്രണമില്ല. ഗുരുതര രോഗം ബാധിച്ചവരെ സന്ദര്‍ശിക്കാനും വിലക്കില്ല.

ആശുപത്രിയിലെ മറ്റ് സേവനങ്ങളെല്ലാം നിലവില്‍ സാധാരണ പോലെ തന്നെ പ്രവര്‍ത്തിക്കും.

Share this news

Leave a Reply

%d bloggers like this: