ഡബ്ലിൻ Herbert Park-ലെ ബെഞ്ചുകളും, ബിന്നുകളും തീവെച്ച് നശിപ്പിച്ചു; 14,000 യൂറോയുടെ നഷ്ടം

സൗത്ത് ഡബ്ലിനിലെ പ്രശസ്തമായ Herbert Park-ലെ ബെഞ്ചുകളും, ഹൈ ടെക് വേസ്റ്റ് ബിന്നുകളും സാമൂഹികവിരുദ്ധര്‍ തീവെച്ച് നശിപ്പിച്ചു. നാല് ബെഞ്ചുകളും, ഏതാനും ബിന്നുകളുമാണ് നശിപ്പിക്കപ്പെട്ടത്. ബെഞ്ചുകള്‍ക്ക് ഓരോന്നിനും ഏകദേശം 2,000 യൂറോയും, ബിന്നുകള്‍ക്ക് ഒരെണ്ണത്തിന് 3,000 യൂറോയും വില വരും. ആകെ 14,000 യൂറോയുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്.

പെട്രോള്‍ പോലെയുള്ള ഏതോ ഇന്ധനവും, കടലാസും ഉപയോഗിച്ചാണ് ഇവയ്ക്ക് തീവെച്ചതെന്നാണ് നിഗമനം.

സംഭവം വ്യാപക പ്രതിഷേധത്തിന് ഇടയാക്കുകയും, ഇത് ചെയ്തവര്‍ക്കെതിരെ ലേബര്‍ പാര്‍ട്ടി കൗണ്‍സിലര്‍ ഡെര്‍മോട്ട് ലെയ്‌സി രംഗത്ത് വരികയും ചെയ്തു. 14,000 യൂറോയുടെ നാശനഷ്ടത്തുക ഇത് ചെയ്തവരില്‍ നിന്ന് തന്നെ ഈടാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി പ്രദേശത്ത് ഇത്തരം അനിഷ്ടസംഭവങ്ങള്‍ നടക്കുന്നുവെന്നും, ബെഞ്ചുകളും ബിന്നുകളും കത്തിച്ചത് അതിന്റെ ഭാഗമായി തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്വന്തം സമൂഹത്തെ തന്നെയാണ് ഇത്തരക്കാര്‍ നശിപ്പിക്കുന്നതെന്നും, എന്തിനാണ് അവര്‍ ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്നതെന്ന് മനസിലാകുന്നില്ലെന്നും കൗണ്‍സിലര്‍ ലെയ്‌സി പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: